ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലുകൾ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അന്വേഷിക്കണമെന്ന് സി.പി.എം. വിഷയം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്നും സി.പി.എം വ്യക്തമാക്കി.
80,000 കോടി രൂപയാണ് എൽ.ഐ.സി അദാനിക്കമ്പനികളിൽ നിക്ഷേപിച്ചിട്ടുള്ളത്. അദാനിയെടുത്ത വായ്‌പയില്‍ 40 ശതമാനവും എസ്.ബി.ഐയില്‍ നിന്നാണ്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഓഹരിവിപണയിൽ അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. അദാനിയുടെ കൂപ്പുകുത്തലിലൂടെ ജനങ്ങളുടെ പണമാണ് നഷ്ടമാകുന്നതെന്നും സി.പി.എം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.