ഹിന്ദി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന്​ സി.ബി.എസ്​.ഇ

ന്യൂഡൽഹി: പത്താം ക്ലാസ്​ ​ഹിന്ദി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന്​ സി.ബി.എസ്​.ഇ  ചെയർപേഴ്​സൺ അനിത കർവാൾ. ഹിന്ദി ചോദ്യപേപ്പർ ചോർന്നുവെന്ന്​ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചാരണം നടന്നിരുന്നു. ഇത്തരം പ്രചാരണങ്ങൾ പൂർണമായും തെറ്റാണെന്ന്​ സി.ബി.എസ്​.ഇ ചെയർപേഴ്​സൺ വ്യക്​തമാക്കി. ഹിന്ദിയുടെ പുന:പരീക്ഷ സി.ബി.എസ്​.ഇ ഏപ്രിൽ രണ്ടിന്​ നടത്തുമെന്നും പ്രചാരണമുണ്ടായിരുന്നു.

സി.ബി.എസ്​.ഇ പത്താം ക്ലാസ്​ കണക്ക്​, പ്ലസ്​ ടു ഇക്കണോമിക്​സ്​ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്ന വാർത്ത നേരത്തെ പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെ മറ്റ്​ പരീക്ഷകളെ സംബന്ധിച്ചും സംശയവുമായി വിദ്യാർഥികൾ രംഗത്തെത്തിയത്​. ഇതി​​​െൻറ പശ്​ചാത്തലത്തിൽ നിരവധി പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നുവെന്നും ഇൗ പരീക്ഷകൾ സി.ബി.എസ്​.ഇ വീണ്ടും നടത്തുമെന്നും പ്രചാരണമുണ്ടായിരുന്നു. ഇതിലാണ്​ വ്യക്​തതയുമായി സി.ബി.എസ്​.ഇ ചെയർപേഴ്​സൺ രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - Hindi paper not leaked, definitely a mischief, clarifies CBSE-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.