ഐ.എ.എസ് പ്രണയം 'ലൗ ജിഹാദ്'; ഘർവാപസി നടത്തണമെന്നും ഹിന്ദു മഹാസഭ 

ന്യൂഡൽഹി: 2015ല്‍ സിവിൽ സർവീസ് ഒന്നാം റാങ്കുകാരിയായ ടിന ദാബിയും രണ്ടാം റാങ്കുകാരനായ അത്തര്‍ ആമിറുൽ ഷാഫിയും വിവാഹിതരാകുന്ന വാർത്ത രാജ്യമെമ്പാടും ചർച്ചയായിരുന്നു. എന്നാൽ ഈ വിവാഹത്തെ എതിർത്ത് ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ടീന ദാബി കശ്മീരിലെ മുസ്ലിം യുവാവ് കൂടിയായ അത്തര്‍ ആമിറിനെ വിവാഹം കഴിക്കുന്നത് ലൗ ജിഹാദെന്ന് ആരോപിച്ച് ഹിന്ദു മഹാസഭ ടീന ദാബയുടെ പിതാവിന് കത്തയച്ചു. ആമിറുൽ ഷാഫിയുടെ കുടുംബത്തെ ഘർവാപസി നടത്താൻ തങ്ങൾ സഹായിക്കാമെന്നും കത്തിലുണ്ട്. 

ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി മുന്ന കുമാർ ശർമയുടെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. ലൗ ജിഹാദിൽ നിന്നും പിന്തിരിയണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. രാജ്യം ഇസ്ലാമികവത്കരിക്കുന്നതിന്‍റെ ഭാഗമായി മുസ്ലിം തീവ്രവാദികൾ ലൗജിഹാദ് പ്രചരിപ്പിക്കുന്നു. ഇനി വിവാഹവുമായി മുന്നോട്ട് പോകുന്നുവെങ്കിൽ ആമിറിന്‍റെ കുടുംബത്തെ ഘർവാപസി നടത്തണമെന്നും കത്തിൽ പറയുന്നു. 

ഡിപാര്‍ട്ട്മെന്‍റ് ഓഫ് പേഴ്സണ്‍ ആന്‍ഡ് ട്രെയിനിങ് ഓഫിസില്‍ നടന്ന പരിശീലന പരിപാടിക്കിടയിലാണ് ടിന ദാബിയും അത്തര്‍ ആമിറുൽ ഷാഫിയും പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദത്തിലായ ടിനയും അത്തറും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. നിരവധിപേര്‍ പിന്തുണയുമായി എത്തിയെങ്കിലും കശ്മീരിലെ ഉള്‍ഗ്രാമത്തില്‍നിന്നുള്ള ആമിറുൽ ഷാഫിയും ദലിത് വിഭാഗത്തില്‍നിന്നുള്ള ടിനയും തമ്മിലുള്ള പ്രണയത്തെ വിമര്‍ശിച്ചും നേരത്തെ തന്നെ ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതര മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തെ ക്രിമിനല്‍ കുറ്റമായി കാണുന്നവര്‍ ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും താന്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീയാണെന്നും തനിക്ക് തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ടെന്നുമായിരുന്നു ടിനയുടെ പ്രതികരണം. 

Tags:    
News Summary - Hindu Mahasabha calls Tina Dabi’s decision to marry Kashmiri youth ‘love jihad’, suggests ‘ghar-wapsi’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.