ശശികുമാര്‍ വധം: പ്രധാന തെളിവ് ലഭിച്ചെന്ന് സി.ബി.സി.ഐ.ഡി

കോയമ്പത്തൂര്‍: ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ ശശികുമാറിന്‍െറ കൊലപാതക കേസില്‍ പ്രധാന തെളിവ് ലഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും സി.ബി.സി.ഐ.ഡി അഡീഷനല്‍ എ.ഡി.ജി.പി കരണ്‍ സിന്‍ഹ. അന്വേഷണം സി.ബി.സി.ഐ.ഡി ഏറ്റെടുത്ത സാഹചര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്കല്‍ പൊലീസ് നേരായ ദിശയിലാണ് അന്വേഷണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകം നടന്ന സുബ്രഹ്മണ്യംപാളയം എ.ഡി.ജി.പി സന്ദര്‍ശിച്ചു.

തുടര്‍ന്ന് മേഖലാ ഡി.ഐ.ജി നാഗരാജ്, സിറ്റി പൊലീസ് കമീഷണര്‍ എ. അമല്‍രാജ്, റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് രമ്യാഭാരതി തുടങ്ങിയവരുമായി സംസാരിച്ചു. അന്വേഷണ സംഘങ്ങളുടെ തലവന്മാരുമായും എ.ഡി.ജി.പി ചര്‍ച്ച നടത്തി. ശശികുമാറിന്‍െറ സ്കൂട്ടറിനെ കാറും രണ്ട് ബൈക്കുകളും പിന്തുടര്‍ന്നതും പ്രതികള്‍ ഒരു ബേക്കറിയില്‍ കയറിയിരിക്കുന്നതുമായ സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ രൂപം വ്യക്തമായി കാണുന്നതായും പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നു.

ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു

ഒരാഴ്ച മുമ്പ് കൊല്ലപ്പെട്ട ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ ശശികുമാറിന്‍െറ ഭാര്യ യമുന (32) ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ കുളിമുറിയിലാണ് ഇവരെ വിഷംകഴിച്ച് അബോധാവസ്ഥയില്‍ കണ്ടത്തെിയത്. ഉടന്‍ കൗണ്ടംപാളയത്തെ കല്‍പന ആശുപത്രിയിലത്തെിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ആശുപത്രിയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആറുവര്‍ഷം മുമ്പാണ് ശശികുമാറും യമുനയും പ്രണയവിവാഹിതരായത്. ഇവര്‍ ഗര്‍ഭിണിയാണ്. തുടിയല്ലൂര്‍ പൊലീസ് കേസെടുത്തു.

 

Tags:    
News Summary - Hindu Munnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.