"ക്ഷേത്രാവശിഷ്ടങ്ങൾ കൊണ്ട് നിർമിച്ചു"; ഡൽഹി ജമാ മസ്ജിദിന്‍റെ ആർക്കിയോളജിക്കൽ സർവേ ആവശ്യപ്പെട്ട് ഹിന്ദുസേന

ന്യൂഡൽഹി: ഡൽഹി ജമാ മസ്ജിദിന്‍റെ ആർക്കിയോളജിക്കൽ സർവേ ആവശ്യപ്പെട്ട് ഹിന്ദുസേന. സമഗ്രമായ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ഡയറക്ടർ ജനറലിന് ഔദ്യോഗികമായി കത്തയച്ചു. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് നശിപ്പിച്ച ജോധ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളുടെ അവശിഷ്ടങ്ങളിലാണ് മസ്ജിദ് നിർമിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു.

മസ്ജിദിന്‍റെ നിർമാണത്തിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഉപയോഗിച്ചതായും ചിലത് ഹൈന്ദവ മതവികാരങ്ങളെ അവഹേളിക്കാൻ പള്ളിയുടെ ഗോവണിപ്പടിക്ക് താഴെ കുഴിച്ചിട്ടിരുന്നതായും കത്തിൽ പറയുന്നു. ഔറംഗസേബിന്‍റെ പ്രവർത്തനങ്ങൾ ഹിന്ദുക്കളെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന സിദ്ധാന്തത്തെ ചരിത്രപരമായ തെളിവുകൾ പിന്തുണക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് ഡൽഹി ജമാ മസ്ജിദ്. 1644 നും 1656 നും ഇടയിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമിച്ച ഇത് മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. 

Tags:    
News Summary - Hindu Sena demands ASI survey of Delhi Jama Masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.