ന്യൂഡൽഹി: അമേരിക്കൻ തെരഞ്ഞെടുപ്പ് പുരോഗമിച്ച് കൊണ്ടിരിക്കവേ ട്രംപിന് വേണ്ടി പ്രാർഥനകളുമായി ഹിന്ദുസേന. ട്രംപിനായി ഹിന്ദുസേന ഡൽഹിയിൽ പ്രേത്യക പൂജയൊരുക്കി.
കിഴക്കൻ ഡൽഹിയിലെ ക്ഷേത്രത്തിൽ പൂജാരിയുടെ സാന്നിധ്യത്തിലായിരുന്നു പ്രാർഥന. ട്രംപിെൻറ വിജയത്തിനായി പ്രത്യേക മന്ത്രങ്ങളും മുഴക്കി. ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിൽക്കുന്ന ട്രംപ് ജയിക്കേണ്ടത് ലോകത്തിെൻറ ആവശ്യമാണെന്ന് പൂജാരി വേദ് ശാസ്ത്രി പ്രതികരിച്ചു.
കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിലും ട്രംപിന് വേണ്ടി പൂജ നടത്തിയിരുന്നതായി ഹിന്ദുസേന പ്രസിഡൻറ് വിഷ്ണു ഗുപ്ത പ്രതികരിച്ചു. ട്രംപ് ജയിക്കുന്നത് പാകിസ്താൻ-ചൈന അച്ചുതണ്ടിനെതിരെ നിൽക്കാൻ ഇന്ത്യക്ക് സഹായകരമാകുമെന്നും വിഷ്ണുഗുപ്ത പ്രതികരിച്ചു. ട്രംപിെൻറ ജന്മദിനത്തിന് കേക്ക് മുറിക്കുന്ന ഹിന്ദു സേന പ്രവർത്തകരുടെ വിഡിയോ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.