ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പ്രധാന കവാടത്തിൽ കാവി പതാക ഉയർത്തി വലതുപക്ഷ സംഘടനായ ഹിന്ദുസേന. കാമ്പസിനകത്ത് പോസ്റ്ററുകളും സംഘം ഒട്ടിച്ചിട്ടുണ്ട്.
എ.ബി.വി.പിക്കാർ രാമനവമി ദിനത്തിൽ ജെ.എൻ.യു വിദ്യാർഥികളെ ആക്രമിച്ചതിന് പിന്നാലെയാണിത്. രാമ നവമി ദിനത്തിൽ ഹോസ്റ്റലിൽ മാംസാഹാരങ്ങൾ കഴിക്കുന്നതിൽ നിന്ന് വിലക്കിയതിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. മാംസം വിളമ്പുന്നത് സംബന്ധിച്ചല്ല സംഘർഷമുണ്ടായതെന്നും രാമനവമി പൂജ തടസപ്പെടുത്തിയതിനാലാണെന്നുമായിരുന്നു എ.ബി.വി.പി പ്രചരിപ്പിച്ചത്. അതിനിടെ, കാന്‍റിനീലേക്ക് ചിക്കൻ കൊണ്ടുവന്ന വ്യാപാരിയെ എ.ബി.വി.പി പ്രവർത്തകർ തിരിച്ചയക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
കാവേരി ഹോസ്റ്റലിൽ നടന്ന പൂജയിൽ താനും പങ്കെടുത്തിരുന്നതായും ആരും എതിർത്തിരുന്നില്ലെന്നും കാവേരി ഹോസ്റ്റൽ പ്രസിഡന്‍റും എൻ.എസ്.യു ഭാരവാഹിയുമായ നവീൻ കുമാർ മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞതും എ.ബി.വി.പിയുടെ വാദത്തിന് തിരിച്ചടിയായി. എ.ബി.വി.പി ആക്രമണത്തിൽ 16 ഓളം വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ.ബി.വി.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാമ്പസ് അധികൃതരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.