ഉഡുപ്പി: വീടും പശുക്കളെയും സംരക്ഷിക്കാൻ ഹൈന്ദവർ വാൾ വാങ്ങി സൂക്ഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് സാധ്വി സരസ്വതിയുടെ ആഹ്വാനം. ഞായറാഴ്ച കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കർകല ഗാന്ധി മൈദാനിൽ ബജ്രംഗ് ദളും വി.എച്ച്.പിയും ചേർന്ന് സംഘടിപ്പിച്ച ഹിന്ദു സംഗമ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സാധ്വി സരസ്വതി.
'ലോകമെമ്പാടും ഗോമാതാവ് (പശു) ബഹുമാനിക്കപ്പെടുന്നു. എന്നാൽ ഇറച്ചിക്കായി കർണാടകയിൽ പശുവിനെ കശാപ്പുചെയ്യുന്നു. ഇത്തരം കശാപ്പുകാർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല. ഹിന്ദുക്കളുടെ ഗോശാലകളിൽ നിന്ന് ആയുധം കാണിച്ച് പശുക്കളെ മോഷ്ടിക്കുന്നു. ഗോമാതാവിനെ രക്ഷിക്കാൻ നാമെല്ലാവരും വാളെടുക്കണം'-അവർ കൂട്ടിച്ചേർത്തു.
ആളുകൾക്ക് ലക്ഷങ്ങളുടെ ഫോണുകൾ വാങ്ങാൻ കഴിയുേമ്പാൾ കശാപ്പുകാരിൽ നിന്ന് പശുക്കളെ സംരക്ഷിക്കാൻ അവർക്ക് തീർച്ചയായും വാളുകൾ വാങ്ങി വീട്ടിൽ സൂക്ഷിക്കാം. ഗോവധം, മതപരിവർത്തനം, ലൗ ജിഹാദ് എന്നിവക്കെതിരെ സർക്കാർ കർശനമായ നിയമം കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.