വിവാഹം രജിസ്റ്റർ ചെയ്ത് മുസ്ലിം-ഹിന്ദു ദമ്പതികൾ; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ; തടഞ്ഞില്ലെങ്കിൽ വർ​ഗീയ സംഘർഷം ഉണ്ടാകുമെന്ന് ഭീഷണി

ലഖ്നോ: മുസ്ലിം യുവാവ് ഹിന്ദു യുവതിയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതിഷേധവുമായി തീവ്രഹിന്ദുത്വസംഘടനകൾ. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. പ്രദേശവാസിയായ വസീം അഹമദ് എന്ന യുവാവും ശിവാനി ശർമയും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് വിവാഹ രജിസ്ട്രേഷന് അപേക്ഷ സമർപ്പിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ വിശ്വഹിന്ദു പരിഷത്, ബജ്റം​ഗ്ദൾ അം​ഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തുകയായിരുന്നു.

വസീം നടത്തുന്നത് ലവ് ജിഹാദാണെന്നും വിവാഹം നടത്താൻ അനുവദിക്കില്ലെന്നും സംഘം ആക്രോശിച്ചു. പിന്നാലെ സംഘം അഫ്സൽ​ഗഡ് പൊലീസ് സ്റ്റേഷന് പുറത്തും പ്രകടനം നടത്തിയിരുന്നു. വിവാഹം തടഞ്ഞില്ലെങ്കിൽ വർ​ഗീയ സംഘർഷങ്ങൾ നടത്തുമെന്നും സംഘം പറഞ്ഞതായാണ് റിപ്പോർട്ട്.

സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നിയമനടപടികൽ പുരോ​ഗമിക്കുകയാണെന്നും പൊലീസ് പ്രതികരിച്ചു.   

Tags:    
News Summary - disrupt interfaith marriage, threaten UP police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.