ആർ.എസ്.എസ് നേതാവിനെ കൊന്ന കേസിൽ ഹിസ്ബ് ഭീകരൻ പിടിയിൽ

ശ്രീനഗർ: കശ്മീരിൽ ആർ.എസ്.എസ് നേതാവിനെയും സുരക്ഷ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ എൻ.ഐ.എ പിടികൂടി. ഏറെ നാളായി എൻ.ഐ.എ തിരയുന്ന റുസ്തം അലിയെയാണ് കിഷ്ത്വാർ ജില്ലയിലെ ഹഞ്ചാലയിൽനിന്ന് പിടികൂടിയതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ആർ.എസ്.എസ് നേതാവായ ചന്ദർകാന്ത് ശർമ്മയെയും അദ്ദേഹത്തി​​െൻറ സുരക്ഷ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റുസ്തം അലി. നേരത്തെ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിലും റുസ്തമി​​െൻറ പേരുണ്ടായിരുന്നു. 2019 ഏപ്രിലിലായിരുന്നു കൊലപാതകം.

2018ൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനിൽ പരിഹാറിനെ വധിച്ച കേസിൽ 2019 സെപ്റ്റംബറിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരരായ നിസാർ അഹമ്മദ് ഷെയ്ഖ്, നിഷാദ് അഹമ്മദ്, ആസാദ് ഹുസൈൻ എന്നിവരെ ജമ്മു -കശ്മീർ പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. അനിൽ പരിഹാറി​​െൻറയും ചന്ദർകാന്തി​​െൻറയും കൊലപാതകങ്ങൾ കിഷ്ത്വാറിൽ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.

Tags:    
News Summary - hisb terrorist got arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.