ഛണ്ഡിഗഢ്: ഹരിയാനയിൽ സമരം നടത്തുന്ന കർഷകർക്കിടയിലേക്ക് ബി.ജെ.പി എം.പിയുടെ അകമ്പടിവാഹനം പാഞ്ഞുകയറി ഒരാൾക്ക് പരിക്ക്. ബി.ജെ.പി എം.പി നായബ് സെയ്നിയുടെ അകമ്പടി വാഹനമാണ് കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയത്.
പരിക്കേറ്റ കർഷകനെ അംബാലക്കടുത്ത നറിൻഗ്രാഹ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇയാൾ ആശുപത്രിവിട്ടു. സംഭവത്തിൽ എം.പിയുടെ അകമ്പടി വാഹനത്തിന്‍റെ ഡ്രൈവർക്കെതിരെ െപാലീസ് കേസെടുത്തിട്ടുണ്ട്.
ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധിക്കാനെത്തിയവരുടെ ഇടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. കുരുക്ഷേത്ര എം.പിയായ നയാബ് സെയ്നിക്കൊപ്പം സംസ്ഥാന മന്ത്രി മുൽ ചന്ദ് ശർമ്മയും ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള വാഹനമിടിച്ച് കർഷകരുൾപ്പടെ എട്ടോളം പേർ മരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.