‘അവരെ സാമ്പത്തികമായി നേരിടൂ’ ചൈനീസ്​ ഉൽപന്ന ബഹിഷ്​കരണം ആവശ്യപ്പെട്ട്​ ശിവരാജ്​ സിങ്​ ചൗഹാൻ

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തി​​​െൻറ പശ്ചാത്തലത്തിൽ, ചൈനീസ്​ ഉൽപന്നങ്ങൾ ബഹിഷ്​കരിക്കണമെന്ന ആഹ്വാനവുമായി​ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാനും. ‘ചൈനീസ്​ നിർമിത ഉൽപന്നങ്ങൾ ബഹിഷ്​കരിക്കാൻ മധ്യപ്രദേശിലെ ജനങ്ങളോട്​ അഭ്യർഥിക്കുന്നു. നമ്മുടെ സൈന്യം അവർക്ക്​ ഉചിതമായ മറുപടി നൽകും, പക്ഷേ നമ്മൾ അവരെ സാമ്പത്തികമായി നേരിടണം’ -അദ്ദേഹം പറഞ്ഞു. 

കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്​വരയിലുണ്ടായ ചൈനീസ്​ ആക്രമണത്തിൽ കേണൽ അടക്കം 20 സൈനികരാണ്​ വീരമൃത്യു വരിച്ചത്​. ഇതേതുടർന്ന്​ ചൈനീസ്​ ഉൽപന്നങ്ങൾ ബഹിഷ്​കരിക്കണമെന്ന ആഹ്വാനവുമായി നേതാക്കളടക്കം നിരവധിപേർ രംഗത്തെത്തുകയും സമൂഹമാധ്യമങ്ങളിൽ അടക്കം ഈ ആവശ്യം ഉയർത്തികൊണ്ടുവരികയും ചെയ്​തിരുന്നു. ചൈനീസ്​ നിർമിത ടെലിവിഷൻ ബാൽക്കണിയിൽ നിന്ന്​ താഴേക്കെറിഞ്ഞശേഷം തകർക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ടിക്​ടോക്​ ഉൾപ്പെടെ  ചൈനീസ്​ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്​. 

നേരത്തേ കേന്ദ്രമന്ത്രി രാംദാസ്​ അത്തേവാല ചൈനീസ്​ ഭക്ഷണം വിൽക്കുന്ന റസ്​റ്ററൻറുകൾ ബഹിഷ്​കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ചൈന ഒറ്റികൊടുക്കുന്ന രാജ്യമാണെന്നായിരുന്നു അത്തേവാലയുടെ ട്വീറ്റ്. ചൈന ഒറ്റുകാരുടെ രാജ്യമാണ്. ചൈനയില്‍ നിന്നും പുറത്തിറക്കുന്ന എല്ലാ ഉല്‍പന്നങ്ങളും ഇന്ത്യ ബഹിഷ്​കരിക്കണം. ചൈനീസ് ഭക്ഷണങ്ങള്‍ വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങളും ഇന്ത്യയില്‍ അടച്ചിടണമെന്നുമായിരുന്നു അത്തേവാലയുടെ ട്വീറ്റ്. അത്തേവാലയെ കൂടാതെ ബി​.ജെ.പി നേതാവ്​ രാജ്​ പുരോഹിത്​ തുടങ്ങിയവരും ചൈനീസ്​ ഉൽപന്ന ബഹിഷ്​കരണ ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Hit Them Economically Shivraj Chouhan Calls For Made-In-China Boycott -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.