എച്ച്.ഐ.വി/എയ്ഡ്സ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ്; കോടതി കേന്ദ്ര നിലപാട് തേടി

ന്യൂഡല്‍ഹി: എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരെ മുഴുവന്‍ ആനുകൂല്യങ്ങളോടെയും ലൈഫ്-ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജിയില്‍ ഡല്‍ഹി ഹൈകോടതി കേന്ദ്രസര്‍ക്കാറിന്‍െറ നിലപാട് തേടി.

ജസ്റ്റിസുമാരായ ജി. രോഹിണി, സംഗീത ധിംഗ്ര സെഹ്ഗാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം, പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍, ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റി (ഐ.ആര്‍.ഡി.എ) എന്നിവക്ക് നോട്ടീസ് അയച്ചത്.

ജനുവരി 17നകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശം. എച്ച്.ഐ.വി/എയ്ഡ്സ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി ഏര്‍പ്പെടുത്തുന്നതില്‍ പുരോഗതിയില്ളെന്ന് ഹരജിക്കാരനായ രാജീവ് ശര്‍മ ചൂണ്ടിക്കാട്ടി.

Tags:    
News Summary - hiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.