ശ്രീനഗർ: ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ സയിദ് സലാഹുദ്ദീെൻറ മകനെ ദേശീയ സുരക്ഷാ ഏജൻസി അറസ്റ്റു ചെയ്തു. തീവ്രവാദത്തിനായി ഫണ്ട് സ്വരൂപിച്ച കേസിലാണ് സലാഹുദ്ദീെൻറ മകൻ ഷക്കീൽ അഹമ്മദ് അറസ്റ്റിലായത്. ശ്രീനഗറിലെ രാംബാഗ് ഏരിയയിൽ എൻ.െഎ.എ നടത്തിയ റെയ്ഡിലാണ് ഷക്കീലിനെ പിടികൂടിയത്. എൻ.െഎ.എയും സി.ആർ.പി.എഫും പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
സലാഹുദ്ദീെൻറ രണ്ടാമത്തെ മകനാണ് ഷക്കീൽ അഹമ്മദ്. ഇയാൾ സൗരയിലുള്ള ഷേരി കശ്മീർ ഇൻസ്റ്റിറ്റ്യൂറ്റ് ഒാഫ് മെഡിക്കൽ സയൻസിൽ ലാബ് ടെക്നീഷ്യനായി ജോലിചെയ്തു വരികയാണ്.
തീവ്രവാദ ഫണ്ട് സ്വരൂപിക്കൽ കേസിൽ സലാഹുദ്ദീെൻറ മറ്റൊരു മകനായ ഷാഹിദ് യൂസഫിനെ 2017 ഒക്ടോബറിൽ എൻ.െഎ.എ അറസ്റ്റ് ചെയ്തിരുന്നു. ജമ്മു കശ്മീരിലെ കാർഷിക വകുപ്പ് ജീവനക്കാരനായിരുന്നു ഷാഹിദ് യൂസഫ്. അറസ്റ്റിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.