ഉഡുപ്പിയിൽ ക്രിസ്​ത്യൻ പ്രാർഥനാലയത്തിനു​ നേരെ ഹിന്ദുത്വ സംഘടനയുടെ ആക്രമണം

മംഗളൂരു: ഉഡുപ്പി കർക്കളയിൽ ക്രിസ്​ത്യൻ പ്രാർഥനാലയത്തിനുനേരെ ഹിന്ദുത്വ സംഘടന പ്രവർത്തകരുടെ ആക്രമണം. വെള്ളിയാഴ്​ച സ്​ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികൾ ​പ്രാർഥന നിർവഹിക്കുന്നതിനിടെ അമ്പതോളം ഹിന്ദുജാഗരണ വേദികെ പ്രവർത്തകർ പ്രാർഥന കേന്ദ്രത്തിലേക്ക്​ അതിക്രമിച്ച്​ കടക്കുകയായിരുന്നു.

കർക്കള കുക്കുണ്ടൂർ ഗ്രാമത്തിൽ മതപരിവർത്തനം നടത്തിയെന്ന്​ ആരോപിച്ചായിരുന്നു അതിക്രമം. തീവ്രവാദികളെപോലെ പ്രാർഥനാലയത്തിലേക്ക്​ ഇരച്ചുകയറിയ ഹിന്ദുത്വ പ്രവർത്തകർ സ്​ത്രീക​െള ഉപദ്രവിച്ചതായും അംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും ക്രിസ്​ത്യൻ കൂട്ടായ്​മ പ്രസിഡൻറ്​ പ്രശാന്ത്​ ജട്ടന ആരോപിച്ചു. 

Tags:    
News Summary - HJV activists attack Christian prayer center over allegations of illegal conversions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.