ന്യൂഡൽഹി: കാലംമാറി കഥമാറി. പലവിധ രേഖകൾക്കായി സർക്കാർ ഒാഫിസുകൾ കയറിയിറങ്ങുന്ന രീതി മാറുകയാണ്. ഇവിടെ കേരളത്തിലല്ല; അങ്ങ് ഡൽഹിയിൽ. ഒന്നും രണ്ടുമല്ല; 40 സർക്കാർ സേവനങ്ങൾ പടിവാതിൽക്കലെത്തിച്ചാണ് ഭരണനിർവഹണത്തിലെ വിപ്ലവകരമായ മാറ്റത്തിന് ഡൽഹി സർക്കാർ നാന്ദികുറിച്ചത്. ഇതുകൊണ്ട് തീരുന്നില്ല സർക്കാർ സേവനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾതന്നെ ഉറപ്പുതരുന്നു. അടുത്ത ഒരു മാസത്തിനകം 30 സേവനങ്ങൾകൂടി ജനങ്ങൾക്കരികിലെത്തിക്കും.
രണ്ടുമൂന്നു മാസത്തിനകം പടിവാതിൽക്കൽ എത്തുന്ന സേവനങ്ങളുടെ എണ്ണം സെഞ്ച്വറി കടക്കും. അതായത് പൗരനെ സംബന്ധിക്കുന്ന ഏതു സർക്കാർ രേഖയും ഉദ്യോഗസ്ഥൻ വീട്ടിലെത്തിക്കുന്ന കാലം അതിവിദൂരമല്ല; ഡൽഹിയിലെങ്കിലും. ൈഡ്രവിങ് ലൈസൻസും വിവാഹ സർട്ടിഫിക്കറ്റുമടക്കം ബഹുഭൂരിപക്ഷം രേഖകളും ഇത്തരത്തിൽ ലഭിക്കും. 1076 എന്ന നമ്പറിൽ ഡയൽ ചെയ്ത് സേവനം തേടാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെൻറർ നമ്പറാണിത്. ആവശ്യപ്പെട്ട രേഖയുമായി ഒരു സർക്കാർ ഉദ്യോഗസ്ഥൻ രാവിലെ എട്ടു മുതൽ രാത്രി 10വരെയുള്ള ഏതു നേരത്തും ഉമ്മറപ്പടിക്കലെത്താം. രാജ്യത്തിന് മാത്രമല്ല ലോകത്തിനാകെ മാതൃകയാകുന്ന പദ്ധതിക്കാണ് തുടക്കമിട്ടതെന്ന് കെജ്രിവാളിെൻറ വാദം വെറുതെയല്ല.
ജാതി സർട്ടിഫിക്കറ്റ്, ൈഡ്രവിങ് ലൈസൻസ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, വാട്ടർ കണക്ഷൻ തുടങ്ങിയവയെല്ലാം ഇന്നുമുതൽ ലഭിച്ചുതുടങ്ങും. സേവനനിരക്കായി 50 രൂപ നൽകണം.
ജനങ്ങളുടെ സമയം ലാഭിക്കാൻകൂടിയുള്ള ഇൗ പദ്ധതിക്ക് 12 കോടി രൂപയാണ് സർക്കാറിന് ചെലവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സേവനങ്ങൾക്ക് പൗരനെ വരിനിർത്തേണ്ടിവരുന്ന വലിയൊരു ഗതികേടിനാണ് അവസാനം കുറിക്കുന്നതെന്നാണ് കെജ്രിവാൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.