ലക്നോ: കനത്ത തണുപ്പിൽ വലയുകയാണ് ഉത്തരേന്ത്യ. തണുപ്പിൽ ഉത്തരേന്ത്യൻ നഗരങ്ങളിലെത്തുന്നവർക്ക് പലപ്പോഴും ആശ്വാസം പകരുന്നത് രാത്രി അഭയകേന്ദ്രങ്ങളാണ്. എന്നാൽ, ഉത്തർപ്രദേശിൽ ഇത്തരംഅഭയകേന്ദ്രങ്ങളിൽ ഇപ്പോൾ പ്രവേശിക്കണമെങ്കിൽ ആധാർ കാർഡ് വേണമെന്നാണ് പുതിയ നിബന്ധന.
യു.പിയിലെ സ്വകാര്യ, സർക്കാർ ഉടമസ്ഥതയിലുള്ള രാത്രി അഭയകേന്ദ്രങ്ങളിൽ ഒരുപോലെ ആധാർ കാർഡ് നിർബന്ധമാക്കിയെന്നാണ് വാർത്ത. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യു.പിയിലെത്തുന്ന ഡ്രൈവർമാരുൾപ്പടെയുള്ളവർക്ക് അഭയം ലഭിക്കണമെങ്കിൽ ആധാർ കാർഡ് വേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. പുതിയ സാഹചര്യത്തിൽ രാത്രികാലത്ത് കൊടും തണുപ്പിൽ തെരുവിൽ കിടന്നുറങ്ങേണ്ട ഗതികേടാണ് ഇവർക്കുള്ളത്.
അതേ സമയം, എല്ലാവരിൽ നിന്നും ആധാർ കാർഡ് വാങ്ങാറില്ലെന്ന് യു.പിയിൽ രാത്രി അഭയകേന്ദ്രത്തിെൻറ ഉടമസ്ഥൻ പ്രതികരിച്ചു. തങ്ങൾക്ക് സംശയമുള്ളവരിൽ നിന്ന് മാത്രമാണ് ആധാർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.