ന്യൂഡൽഹി: ഹോമിയോപ്പതി മെഡിക്കൽ കോളജ് അനുമതി, കോഴ്സ് നടത്തിപ്പ് എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാനും സെൻട്രൽ കൗൺസിൽ പിരിച്ചുവിട്ട് പുതിയത് രൂപവത്കരിക്കാനും വ്യവസ്ഥചെയ്യുന്ന ബിൽ ലോക്സഭ പാസാക്കി.
പിരിച്ചുവിടുന്ന സെൻട്രൽ കൗൺസിലിനു പകരമുള്ളത് ഒരുവർഷത്തിനകം പുനഃസംഘടിപ്പിക്കും. അതിനിടയിലുള്ള പ്രവർത്തനത്തിന് ഏഴംഗ ബോർഡ് ഒാഫ് ഗവർണേഴ്സ് രൂപവത്കരിക്കും.
ബിൽ പാസാക്കുന്ന കാലയളവിനുമുമ്പ് ഹോമിയോപ്പതി കോളജുകൾ തുടങ്ങുകയോ പുതിയ കോഴ്സ് ആരംഭിക്കുകയോ സീറ്റെണ്ണം കൂട്ടുകയോ ചെയ്താൽ ഒരുവർഷത്തിനകം കേന്ദ്രസർക്കാറിൽനിന്ന് അനുമതി വാങ്ങണമെന്ന് ബിൽ വ്യവസ്ഥചെയ്യുന്നു. അങ്ങനെ അനുമതി നേടിയില്ലെങ്കിൽ, അവിടെ പഠിച്ചവർക്ക് അംഗീകാരം ലഭിക്കില്ല.
ഹോമിയോപ്പതി മെഡിക്കൽ കോളജുകൾക്ക് അനുമതിക്കത്ത് (എൽ.ഒ.പി) നൽകുന്നതിനു പിന്നിൽ ഗുരുതര അഴിമതി നടക്കുന്നതായി ചർച്ചയിൽ പെങ്കടുത്ത എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു.
സ്വാശ്രയ സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് നിഷ്പ്രയാസം അനുമതി ലഭിക്കുേമ്പാൾ സർക്കാർ അധീനതയിലുള്ള എയ്ഡഡ് കോളജുകൾക്ക് അനുമതികിട്ടുന്നില്ല. ഹോമിയോപ്പതി മെഡിക്കൽ കോളജുകൾ എല്ലാ വർഷവും കേന്ദ്രസർക്കാറിൽനിന്ന് പ്രവർത്തനാനുമതി വാങ്ങണമെന്ന നിർദേശം പിൻവലിക്കണം. പാർശ്വഫലമില്ലാത്ത ഹോമിയോ ചികിത്സ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി തുടങ്ങണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.