ന്യൂഡൽഹി: ഭാരതരത്ന പുരസ്കാരം നൽകിയതിൽ പ്രതികരണവുമായി മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി. ഒരു വ്യക്തി എന്ന നിലയിൽ മാത്രമല്ല, താൻ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആദർശത്തിനും തത്വങ്ങൾക്കും കൂടിയുള്ള ബഹുമതിയാണിതെന്നാണ് അദ്വാനി പ്രതികരിച്ചത്.
''അതിയായ വിനയത്തോടെയും കൃതഞ്ജതയോടെയും കൂടി പറയട്ടെ. ഭാരതരത്ന ഞാൻ സ്വീകരിക്കുന്നു. ഇത് ഒരു വ്യക്തി എന്ന നിലയിൽ മാത്രമല്ല. താൻ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആദർശത്തിനും തത്വങ്ങൾക്കും കൂടിയുള്ള ബഹുമതിയാണ്. ആർ.എസ്.എസിന്റെ സന്നദ്ധപ്രവർത്തകനായി ചേർന്നതു മുതൽ ഏൽപിച്ച ജോലികൾ പരമാവധി ഭംഗിയായി നിർവഹിക്കാൻ ശ്രമിച്ചിട്ടുണ്ട്.''-അദ്വാനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.