മറാത്തി ഗാനങ്ങൾ വെച്ചില്ല; നവി മുംബൈയിൽ ഹോട്ടൽ മാനേജറെ എം.എൻ.എസ് പ്രവർത്തകർ മർദിച്ചു

മുംബൈ: നവി മുംബൈയിലെ ഹോട്ടലിൽ മറാത്തി ഗാനങ്ങൾ വെക്കാത്തതിന്‍റെ പേരിൽ മാനേജർക്ക് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) പ്രവർത്തകരുടെ മർദനം. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നവി മുംബൈ‍യിലെ വാഷിയിലുള്ള 'ദ ടേസ്റ്റ് ഓഫ് പഞ്ചാബ്' ഹോട്ടലിന്‍റെ മാനേജർക്കാണ് മർദനമേറ്റത്. ഹോട്ടലിലെത്തിയ എം.എൻ.എസ് പ്രവർത്തകർ മറാത്തി ഗാനങ്ങൾ വെക്കാൻ മാനേജറോട് നിർബന്ധിക്കുന്നുണ്ട്. ഹോട്ടൽ ഉടമ തന്നോട് ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബ് പാട്ടുകൾ വെച്ചാൽ മാത്രം മതിയെന്നാണ് പറഞ്ഞതെന്ന് മറുപടി നൽകി.

എന്നാൽ, രോഷാകുലരായ പ്രവർത്തകർ മാനേജറെ കൈയേറ്റം ചെയ്തു. പ്രവർത്തകർ ഹോട്ടൽ മാനേജറെ മർദിക്കുന്നത് വിഡിയോയിലുണ്ട്. പ്രവർത്തകർ എങ്ങനെയാണ് ഹോട്ടലിൽ എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. മർദനത്തിനിടയിലും പ്രവർത്തകരെ ശാന്തമാക്കാൻ മാനേജർ ശ്രമിക്കുന്നതും വിഡിയോയിൽ കാണാനാകും.

Tags:    
News Summary - Hotel manager slapped by MNS worker for not playing Marathi songs in Navi Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.