പ്രയാഗ്രാജ്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജൻമ ഗൃഹത്തിന് നഗരസഭ വക 4.35 കോടി രൂപയുടെ വീട്ടുനികുതി നേ ാട്ടീസ്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള ആനന്ദ് ഭവനാണ് ഭീമമായ നികുതി നോട്ടീസ് ലഭിച്ചത്. കോൺഗ്രസ് ഇ ടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജവഹർലാൽ നെഹ്റു സ്മാരക ട്രസ്റ്റാണ് ഗാന്ധി കുടുംബത്തി െൻറ വസതിയായിരുന്ന ആനന്ദ് ഭവൻ പരിപാലിക്കുന്നത്.
താമസിക്കാത്ത വസതികളുടെ വിഭാഗത്തിൽ അടക്കേണ്ട നികുതി 2013 മുതൽ ആനന്ദ് ഭവൻ അടച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ വസ്തു നികുതി ചട്ട പ്രകാരമാണ് നോട്ടീസ് നൽകിയതെന്ന് പ്രയാഗ്രാജ് മുനിസിപ്പൽ കോർപ്പറേഷൻ ടാക്സ് അസസ്മെൻറ് ഓഫീസർ പി.കെ. മിശ്ര പറഞ്ഞു.
നികുതി തുക നിശ്ചയിക്കുന്നതിനായി തങ്ങൾ സർവേ സംഘടിപ്പിച്ചിരുന്നു. നികുതി നിർണയവുമായി ബന്ധപ്പെട്ട് എതിരഭിപ്രായങ്ങളും ക്ഷണിച്ചിരുന്നെങ്കിലും അങ്ങനെയൊന്നും ലഭിച്ചിരുന്നില്ല. അങ്ങനെ തങ്ങൾ നികുതി നിർണയം പൂർത്തിയാക്കി നോട്ടീസ് അയക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അേതസമയം, ജവഹർലാൽ നെഹ്റു സ്മാരക ട്രസ്റ്റിന് എല്ലാവിധ നികുതികളിൽ നിന്നും ഒഴിവുണ്ടെന്നും ആനന്ദ് ഭവനിൽ നിന്ന് നികുതി ഈടാക്കുന്നത് തെറ്റാണെന്നും പ്രയാഗ്രാജ് മുനിസിപ്പൽ കോർപ്പറേഷൻ മുൻ മേയർ ചൗധരി ജിതേന്ദ്ര പറഞ്ഞു. ആനന്ദ് ഭവൻ കെട്ടിടം സ്വതന്ത്ര്യസമരത്തിെൻറ സ്മാരകവും വിദ്യാഭ്യാസ കേന്ദ്രവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ വിദ്വേഷ രാഷ്രടീയമാണ് നികുതി ഈടാക്കാനുള്ള നീക്കത്തിന് പിന്നിലെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.