'ബി.ജെ.പിയുടെ വാക്‌സിൻ എങ്ങനെ വിശ്വസിക്കും, ഞാൻ സ്വീകരിക്കില്ല'- അഖിലേഷ് യാദവ്

ലഖ്​നോ: കേന്ദ്ര സര്‍ക്കാറിന്‍റെ കോവിഡ് വാക്സിനെതിരെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്നും താൻ ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

'ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവുക? ഞങ്ങളുടെ സർക്കാർ രൂപവത്‌കരിക്കുമ്പോൾ എല്ലാവർക്കും സൗജന്യമായി വാക്സിൻ ല്യമാക്കും. ബി.ജെ.പിയുടെ വാക്സിൻ സ്വീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല'- അഖിലേഷ് പറഞ്ഞു. വാക്സിൻ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ശനിയാഴ്ച ഡ്രൈ റൺ നടക്കുന്ന പശ്​ചാത്തലത്തിലായിരുന്നു അഖിലേഷിന്‍റെ പ്രസ്​താവന. 2022ലെ തെരഞ്ഞെടുപ്പില്‍ തന്‍റെ പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും അഖിലേഷ് യാദവ് പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, അഖിലേഷിനെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്​. രാജ്യത്തെ ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്ന പ്രസ്താവനയാണ് അഖിലേഷി​േന്‍റതെന്ന് ബി.ജെ.പി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. 'അഖിലേഷിന് വാക്‌സിനില്‍ വിശ്വാസമില്ല. അതുപോലെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് അഖിലേഷിനെയും വിശ്വാസമില്ല. അപമാനകരമായ പ്രസ്താവനയില്‍ അദ്ദേഹം മാപ്പ് പറയണം'- മൗര്യ ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിനെ രാഷ്​ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെനായിരുന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിന്‍റെ പ്രതികരണം. അഖിലേഷ് യാദവിന് രാഷ്​ട്രീയത്തിന് അതീതമായി ചിന്തിക്കാനാവില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓക്സ്​ഫഡ് യൂനിവേഴ്സിറ്റിയും മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിനായ കോവിഷീൽഡിന് അനുമതിക്കായി കേന്ദ്രസർക്കാരിന്‍റെ വിദഗ്ധ സമിതി ഡ്രഗ് കൺട്രോളർ ജനറലിന് ശിപാർശ നൽകിയിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ കോവിഷീൽഡ് നിർമിക്കുന്നത്.

ആരോഗ്യപ്രവർത്തകരും കോവിഡ് മുന്നണി പോരാളികളുമായ മൂന്നു കോടി പേർക്ക് ആദ്യഘട്ടത്തിൽ വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്നാണ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കിയത്​. ശേഷിക്കുന്ന 27 കോടി പേർക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കും.

Tags:    
News Summary - ‘How can I trust BJP’s Covid-19 vaccine’- Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.