ആക്രമണങ്ങളിൽ നിന്ന് ബി.ജെ.പി നേട്ടമുണ്ടാക്കുന്നു -മെഹ്ബൂബ മുഫ്തി

ന്യൂഡൽഹി: രാജ്യത്ത് ഭീകരവാദം വളരുന്നതിന് ബി.ജെ.പി കൂട്ടുനിൽക്കുന്നുവെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പുൽവാമ ഭീകരാക്രമണം പരാമർശിച്ചാണ് മെഹബൂബ മുഫ്തി ആരോപണം ഉന്നയിച്ചത്.

പുൽവാമ ഭീകരാക്രമണത്തിൽ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. എങ്ങനെയാണ് ആ ആക്രമണം നടന്നത്? ആർക്കാണ് നേട്ടമുണ്ടായത്? ബി.ജെ.പി അക്രമത്തിന് പിന്തുണ നൽകുകയും സ്വന്തം നേട്ടത്തിനായി അത് ഉപയോഗിക്കുകയും ചെയ്യുകയാണ് -മുഫ്തി പറഞ്ഞു. ഹിന്ദു-മുസ്ലിം സംഘർഷങ്ങൾ രാജ്യത്ത് ഉണ്ടാകുന്നതിന്‍റെ കാരണവും ബി.ജെ.പി തന്നെയാണെന്ന് മുഫ്തി വിമർശിച്ചു.

നൂപുർ ശർമയുടെ പ്രവാചക നിന്ദയെ സമൂഹമാധ്യമത്തിലൂടെ അനുകൂലിച്ച കനയ്യ ലാലിനെ നീചമായി കൊന്നപ്പോഴും ഹിന്ദു-മുസ്ലിം സംഘർഷമാണ് സംഭവിച്ചത്. ഇതിൽ നിന്നും ബി.ജെ.പി നേട്ടമുണ്ടാക്കുകയായിരുന്നുവെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് കൂടിയായായ മുഫ്തി കുറ്റപ്പെടുത്തി.

2019 ഫെബ്രുവരി 14നായിരുന്നു പുൽവാമ ഭീകരാക്രമണം. സംഭവത്തിൽ പ്രതിപക്ഷവും ബി.ജെ.പിയും തമ്മിൽ വാക്പോര് നടന്നിരുന്നു.

Tags:    
News Summary - 'How did Pulwama attack take place, who benefitted from it?': Mehbooba Mufti targets BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.