മുംബൈയിൽ ടാങ്കർ മോണോ റെയിലിടിച്ച്​ തീപിടിച്ചു; ഒരു മരണം

മുംബൈ: ദക്ഷിണ മുംബൈയിലെ വദാലയിൽ ടാങ്കർ മോണോറെയിലിലിടിച്ച്​ വൻ തീപിടിത്തം. തിങ്കളാഴ്​ച രാത്രിയാണ്​ വലിയ ടാങ്കർ മോണോറെയിൽ പാലത്തി​​​െൻറ അടിയിൽ ഇടിച്ചത്​. സംഭവസ്​ഥലത്തുവെച്ചു തന്നെ ടാങ്കറി​​​െൻറ ഡ്രൈവർ വെന്തുമരിച്ചു.

മെഥനോൾ നിറച്ച ടാങ്കറകണ്​ അപകടത്തിൽ പെട്ടത്​. ഇടിച്ച ഉടൻ ടാങ്കറിന്​ തീപിടിക്കുകയായിരുന്നു. രാത്രി 10.45 നായിരുന്നു സംഭവം. ഉടൻ തന്നെ പൊലീസ​ും അഗ്നിശമന സേനയും സ്​ഥലത്തെത്തി തീയണക്കാൻ ശ്രമം തുടങ്ങി. നിലവിൽ തീ നിയന്ത്രണ വി​േധയമായതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Huge Fire In Mumbai's Wadal - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.