കൊൽക്കത്ത: പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും എസ്.യു.സി.ഐ കമ്യൂണിസ്റ്റ് സ്ഥാപകനുമായ ശിബ്‌ദാസ്ഘോഷിന്റെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലി മനുഷ്യസാഗരമായി. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പാർട്ടി കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച മഹാറാലി പാർട്ടി ജനറൽ സെക്രട്ടറി പ്രൊവാഷ്ഘോഷ് ഉദ്ഘാടനം ചെയ്തു. പോളിറ്റ് ബ്യൂറോ അംഗം കെ. രാധാകൃഷ്ണ അധ്യക്ഷത വഹിച്ചു.
വംശഹത്യയിലും മതവർഗീയ കലാപങ്ങളിലും എരിഞ്ഞടങ്ങാൻ രാജ്യത്തെ വിട്ടുകൊടുത്തിട്ട്, കോർപറേറ്റുകൾക്ക് കൊള്ള നടത്താൻ വീഥിയൊരുക്കുകയാണ് കേന്ദ്രസർക്കാറെന്ന് പ്രൊവാഷ് ഘോഷ് പറഞ്ഞു. ഫാഷിസത്തിൽ നിന്ന് മനുഷ്യവംശത്തെ രക്ഷിക്കാൻ തെരഞ്ഞെടുപ്പ് പോരാട്ടം മാത്രം പോരാ, വിശാലമായ ബഹുജന സമരനിര വളർത്തിയെടുക്കണമെന്നും പ്രൊവാഷ് ഘോഷ് പറഞ്ഞു.
യുവ കമ്യൂണിസ്റ്റ് ദളമായ കോംസൊമോൾ വളന്റിയർമാർ നടത്തിയ പരേഡോടുകൂടിയാണ് മഹാറാലി ആരംഭിച്ചത്. തൊഴിലാളികൾ, കർഷകർ, വിദ്യാർഥികൾ, വനിതകൾ എന്നിവരടക്കം പതിനായിരങ്ങൾ മഹാറാലിയിൽ പങ്കുചേർന്നു. കേരളത്തിൽനിന്ന് ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.