തെലങ്കാനയിലെ ഏറ്റുമുട്ടൽകൊല: മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

ന്യൂഡൽഹി: തെലങ്കാനയിൽ വെറ്ററിനറി ഡോക്​ടറെ കൂട്ടബലാൽസംഗത്തിനിരയാക്കിയ പ്രതികൾ പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ ​അടിസ്ഥാനത്തിലാണ്​ കേസ്​. സംഭവത്തിൽ തെലങ്കാന സർക്കാറിന്​ നോട്ടീസയക്കുകയും ചെയ്​തിട്ടുണ്ട്​.

തെലങ്കാന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാറിന്​ നോട്ടീസയച്ചിട്ടുണ്ട്​. പൊലീസ്​ വെടിവെപ്പിനെ ന്യായികരിച്ചും എതിർത്തും പ്രതികരണങ്ങൾ വരുന്നതിനിടെയാണ്​ സർക്കാറിന്​ ഇക്കാര്യത്തിൽ നോട്ടീസ്​ ലഭിച്ചിരിക്കുന്നത്​. തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിനെ ആക്രമിച്ച്​ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ്​ വെടിവെപ്പുണ്ടാ​യതെന്നാണ്​ ​െപാലീസ്​ ഭാഷ്യം.

വ​നി​ത ഡോ​ക്​​ട​റെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത് തീ കൊളുത്തി​ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ നാലു പ്രതികൾ വെള്ളിയാഴ്​ച പുലർച്ചെയാണ്​ പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടത്​​. ഡ്രൈ​വ​​റും മു​ഖ്യ​പ്ര​തിയുമായ ആ​രി​ഫ്​ (24), ലോ​റി ക്ലീ​ന​ർ​മാരായ ജോ​ലു ശി​വ (20), ജോ​ലു ന​വീ​ൻ (20), ചി​ന്ത​കു​ണ്ട ചെ​ന്ന​കേ​ശ​വ​ലു (20) എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

Tags:    
News Summary - Human rights commision, notice to telgan government-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.