ന്യൂഡൽഹി: ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമീഷനുകളുടെ നിയമനവുമായി ബന്ധപ്പെട്ട നി യമഭേദഗതി ബില്ലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രതിക്കൂട്ടിലാക്കി രാജ്യസഭ ച ർച്ചചെയ്തത് ഗുജറാത്തിലെ മനുഷ്യാവകാശ ലംഘനങ്ങൾ.
അമിത് ഷായുടെയും മോദിയു ടെയും കാലത്ത് ഗുജറാത്തിൽ നടന്ന വ്യാജ ഏറ്റുമുട്ടലുകളെയും തീവ്രവാദ ആക്രമണങ്ങളെയ ും കോൺഗ്രസ് നേതാവ് മധുസൂദനൻ മിസ്ത്രി രൂക്ഷമായി വിമർശിച്ചപ്പോൾ ആം ആദ്മി പാർ ട്ടി നേതാവ് സഞ്ജയ് സിങ്, സഞ്ജീവ് ഭട്ടിനെതിരെ ഇേപ്പാഴും തുടരുന്ന പ്രതികാരനടപ ടികൾ ചൂണ്ടിക്കാട്ടി. ബിൽ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഗുജറാ ത്തിലെ വിഷയങ്ങൾക്ക് മറുപടി പറയാൻ തുനിഞ്ഞപ്പോൾ അമിത് ഷാ ഇടപെട്ട് വിലക്കുകയും ചെയ്തു. ഗുജറാത്തിൽ 50ലേറെ ഏറ്റുമുട്ടലുകൾ നടന്നത് ഒരു െപാലീസ് ഒാഫിസറുടെ കാലത്താണെന്നും ആ പൊലീസ് ഒാഫിസർ ജയിലിൽ പോയശേഷം ഗുജറാത്തിൽ പിന്നീട് ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നും മിസ്ത്രി തുറന്നടിച്ചു. പാകിസ്താനിലും ബാലാകോട്ടിലുമുള്ള തീവ്രവാദ ക്യാമ്പിനെ കുറിച്ച് നമ്മുടെ രഹസ്യാന്വേഷണ ഏജൻസിയുടെ പക്കൽ വിവരമുണ്ട്.
എന്നാൽ, കശ്മീരിൽനിന്നുള്ള ആളുകൾ ട്രെയിനിൽ അഹ്മദാബാദിൽ വന്നിറങ്ങി അവിടെനിന്ന് റിക്ഷപിടിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയുടെ വീടിനടുത്തുവന്ന് അക്ഷർധാം ക്ഷേത്രത്തിനുനേരെ ആക്രമണം നടത്തുേമ്പാൾ ആ വിവരം നമ്മുടെ പക്കലില്ല. മാത്രമല്ല, ഏത് സംഘടനയുടെ അംഗമാണ് എന്ന കുറിപ്പ് കീശയിലിട്ടാണ് ഇൗ തീവ്രവവാദികെളാക്കെ ഗുജറാത്തിലേക്ക് വന്നതെന്ന് മിസ്ത്രി പരിഹസിച്ചു.
മനുഷ്യാവകാശ ലംഘനം നടത്തി എത്ര ഒാഫിസർമാർക്കെതിരെയാണ് കേസെടുത്തെതന്നും എത്ര പേരെയാണ് ജയിലിലിട്ടതെന്നും അവരിലെത്ര പേർ ശിക്ഷിക്കപ്പെട്ടുവെന്നും മിസ്ത്രി ചോദിച്ചു. ഗുജറാത്തിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നവരെ നക്സലൈറ്റുകളാക്കുകയാണ്. സർക്കാറിനോട് യോജിപ്പില്ല എന്ന ഒരേഒരു കാരണത്താൽ എൻ.ജി.ഒകളുടെ മൗലികാവകാശങ്ങളാണ് ലംഘിക്കുന്നത്.
184 കസ്റ്റഡി മരണങ്ങൾ നടന്ന ഗുജറാത്തിൽ ഒരു സഞ്ജീവ് ഭട്ടിെന മാത്രം ജീവപര്യന്തം തടവിന് ശിക്ഷിച്ചതെങ്ങനെയെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ചോദിച്ചു.
26 വർഷത്തിനുശേഷം ഇൗ നിയമത്തിൽ ഭേദഗതി കൊണ്ടുവരുേമ്പാൾ ശരിയായ പഠനവും അവലോകനവും നടത്തേണ്ടതിനാൽ ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന എളമരം കരീം, ബിനോയ് വിശ്വം, കെ.കെ. രാഗേഷ് എന്നിവരുടെ പ്രമേയം സഭ ശബ്ദവോട്ടിന് തള്ളി. ബില്ലിന്മേലുള്ള സർക്കാറിെൻറ ഉദ്ദേശ്യലക്ഷ്യങ്ങൾ സംശയാസ്പദമാണെന്നും രാജ്യത്ത് നിലവിലുള്ള സാഹചര്യത്തെ അഭിമുഖീകരിക്കാത്ത ബിൽ ആണിതെന്നും കരീം കുറ്റപ്പെടുത്തി.
ചീഫ് ജസ്റ്റിസിനെ കിട്ടിയില്ലെങ്കിൽ മാത്രം ജഡ്ജിമാരെ കമ്മിറ്റിയിലേക്ക് പരിഗണിക്കണമെന്ന തെൻറ ഭേദഗതി പരിഗണിക്കണമെന്ന കെ.കെ. രാഗേഷിെൻറ ആവശ്യവും അമിത് ഷാ തള്ളി. തുടർന്ന് സഭ െഎകകണ്ഠ്യേന ബിൽ പാസാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.