ഗുവാഹതി: അസമിൽ കരട് പൗരത്വ പട്ടികയിൽ പേരില്ലാത്തതിെൻറ അപമാനം സഹിക്കാനാവാതെ മുൻ സ്കൂൾ അധ്യാപകൻ ജീവനൊടുക്കി. തലസ്ഥാന നഗരമായ ഗുവാഹതിയിൽനിന്ന് 100 കി.മീറ്റർ അകലെ മംഗൽദോയ് ജില്ലയിലാണ് സംഭവം. സ്കൂൾ അധ്യാപകനായി വിരമിച്ച ശേഷം അഭിഭാഷകനായി പ്രാക്ടിസ് ചെയ്തുവരികയായിരുന്ന നിരോദ് കുമാർ ദാസാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച പ്രഭാതനടത്തം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ 74കാരൻ സ്വന്തം മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കുടുംബാംഗങ്ങളാണ് കണ്ടെത്തിയത്.
പൗരത്വപട്ടികയിൽ പേരില്ലാത്ത തന്നെ വിദേശിയായി മുദ്രകുത്തുന്നതിെൻറ നാണക്കേട് സഹിക്കാനാവാതെയാണ് മരണമെന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ജൂലൈ 30ന് കരട് പട്ടിക പുറത്തുവിട്ട ശേഷം സമാനമായ മൂന്നാമത്തെ സംഭവമാണിത്. മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരോദ് കുമാർ ദാസിെൻറ ഭാര്യയും മൂന്ന് മക്കളുമുൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളും പൗരത്വ പട്ടികയിൽ ഉൾെപ്പട്ടിട്ടുണ്ട്. എന്നാൽ, ദാസിെന പട്ടികയിൽ പെടുത്താനാവില്ലെന്നും വിദേശിയായി കണക്കാക്കുമെന്നും സമീപത്തെ പൗരത്വ രജിസ്ട്രേഷൻ കേന്ദ്രം രണ്ടുമാസം മുമ്പ് അറിയിച്ചിരുന്നു.
ഇതോടെ കടുത്ത നിരാശയിലായിരുന്ന ദാസ് ഒടുവിൽ കടുത്ത തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് സൂചന. ക്ഷുഭിതരായ ബന്ധുക്കൾ ദാസിെൻറ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് വിട്ടുനൽകാൻ വിസമ്മതിച്ചു. പൊലീസ് മേധാവിയെത്തി അന്വേഷണം നടത്താമെന്ന് ഉറപ്പുനൽകിയ ശേഷമാണ് സംഘർഷം അയഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.