ന്യൂഡൽഹി: ജോലിക്കാരിയെ തടഞ്ഞുവെച്ച് മർദ്ദിച്ചുവെന്ന് ആരോപിച്ച് നോയിഡിയിലെ ഹൗസിങ് സോസൈറ്റിക്ക് നേരെ ആക്രമണം. പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇവിടെ ജോലി ചെയ്യുന്ന വേലക്കാരിയെ വീട്ടുടമ തടഞ്ഞ്വെച്ച് മർദ്ദിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ജനക്കൂട്ടം ബുധനാഴ്ച രാവിലെ ഹൗസിങ് സൊസൈറ്റിക്ക് നേരെ ആക്രമണം നടത്തിയത്.
യുവതിയുടെ ഭർത്താവ് സോഹാറ ബിബി മർദ്ദനം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹൗസിങ് സൊസൈറ്റിയിലെ വിവിധ ഫ്ലാറ്റുകളിൽ ജോലി ചെയ്തുവരികയാണ് യുവതി. ചൊവ്വാഴ്ച രാത്രി 10,000 രൂപ മോഷ്ടിച്ചുവെന്നാരോപിച്ചാണ് യുവതിക്ക് നേരെ മർദ്ദനമുണ്ടായത്.
യുവതിയുടെ ഗ്രാമത്തിൽ നിന്നുള്ളവരാണ് ഹൗസിങ് സൊസൈറ്റിക്ക് നേരെ ആക്രമണം നടത്തിയത്. തടിച്ചു കൂടിയ ജനക്കൂട്ടം ഫ്ലാറ്റ് സമുച്ചയത്തിന് നേരെ നടത്തിയ കല്ലേറിൽ ചില്ലുകൾ തകർന്നു. സ്ഥലത്ത് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.