ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഹുർറിയത്ത് കോൺഫറൻസ് ഫണ്ട് നൽകിയെന്ന കേസിൽ ശ്രീനഗറിലെ 12 കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. ശ്രീനഗർ, ബാരാമുല്ല, ഹന്ദ്വാര എന്നിവിടങ്ങളിൽ പാർട്ടിയുമായി അടുത്ത കേന്ദ്രങ്ങളിലാണ് എൻ.െഎ.എ പരിശോധന നടത്തിയത്. ശ്രീനഗറിലെ പ്രശസ്ത വ്യവസായിയും പാർട്ടി അനുയായിയുമായ സഹൂർ വതാലിയുടെ ബന്ധുക്കളുടെ വീട്ടിലും ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ ഷാഫി റാഷിയുടെ വീട്ടിലും ഒാഫീസിലും പരിശോധന നടത്തിയതായാണ് റിപ്പോർട്ട്.
ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ട ശേഷം താഴ്വരയിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിന് ഹുർറിയത്ത് ഫണ്ട് നൽകിയെന്നാണ് ആരോപണം.
ഇതേ കേസിൽ ഹുർറിയത്ത് നേതാവ് സയ്യിന് അലി ഷാ ഗീലാനിയുടെ മരുമകൻ അൽതാഫ് അഹമ്മദ് ഷാ എന്ന അൽതാഫിനെ എൻ.െഎ.എ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അടുത്ത അനുയായികളായ അയാസ് അക്ബർ, പീർ സെയ്ഫുല്ല എന്നിവരും അറസ്റ്റിലാണ്. തഹ്രീകെ ഹുർറിയത്തിെൻറ വക്താവായിരുന്നു അയാസ്. ഇതിനു പുറമെ മിർവാഇസ് ഉമർ ഫാറൂഖിെൻറ സംഘടനാ വക്താവ് ശഹീദുൽ ഇസ്ലാം, മെഹ്റജുദ്ദീൻ കൽവാൽ, നഇൗം ഖാൻ, ഫറൂഖ് അഹ്മദ് ധർ എന്നിവരെയും അറസ്റ്റ് ചെയ്തു. റിമാൻറിലാണ് ഇവരെല്ലാം.
അനധികൃതമായി ഫണ്ട് നൽകിയെന്ന കേസിൽ മേയ് 30നാണ് എൻ.െഎ.എ കേസ് രജിസ്റ്റർ ചെയ്തത്. കേസന്വേഷണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.