ഭർത്താവ്​ കോവിഡ്​ ബാധിച്ച്​ മരിച്ചതിന്​ പിന്നാലെ ഭാര്യ ​ആത്മഹത്യ ചെയ്​തു; മകനും മരിച്ചനിലയിൽ

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ്​ ബാധിച്ച്​ ഭർത്താവ്​ മരിച്ചതിന്​ പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്​തു. ദമ്പതികളുടെ മൂന്ന്​ വയസായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മഹരാഷ്​​ട്രയിലെ നാഡെഡ്​ ജില്ലയിലാണ്​ സംഭവം.

തെലങ്കാനയിൽനിന്നുള്ള തൊഴിലാളിയായ 40കാരൻ തൊഴിൽ അന്വേഷിച്ചെത്തിയതാണ്​ മഹാരാഷ്​ട്രയിൽ. മഹാരാഷ്​ട്ര സന്ദർശനത്തിനിടെ ഇയാൾക്ക്​ ​േകാവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന 40കാരൻ ഏപ്രിൽ 13ന്​ സർക്കാർ ആശുപത്രിയിൽവെച്ച്​ മരിച്ചു.

ഭർത്താവിന്‍റെ മരണത്തെ തുടർന്ന്​ മാനസിക വിഷമത്തിലായിരുന്ന ഭാര്യ ബുധനാഴ്ച ലോഹയിലെ തടാകത്തിൽ മുങ്ങി മരിക്കുകയായിരുന്നു. ഇവരുടെ മൂന്നു വയസായ മകന്‍റെ മൃതദേഹവും തടാകത്തിൽനിന്ന്​ കണ്ടെത്തി.

ദമ്പതികൾക്ക്​ മൂന്നു മക്കളാണുള്ളത്​. അമ്മയെ പിന്തുടർന്നെത്തിയ കുഞ്ഞ്​ വെള്ളത്തിൽ വീണ്​ മരിക്കുകയായിരുന്നുവെന്നാണ്​ പൊലീസിന്‍റെ നിഗമനം.

കുറച്ചുദിവസങ്ങൾക്ക്​ മുമ്പ്​ തെലങ്കാനയിൽ സമാന സംഭവം അ​രങ്ങേറിയിരുന്നു. കോവിഡ്​ ബാധിച്ച്​ മരിച്ചതിന്​ പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു.

Tags:    
News Summary - Husband dies of Covid-19, Telangana woman ends life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.