ഭോപാൽ: ഭർത്താവ് ജോലി ചെയ്യാൻ വിസമ്മതിച്ചതിന് ഗർഭിണിയായ ദലിത് യുവതിയെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് മർദ്ദിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഛതർപൂരിലാണ് സംഭവം. ഹർദേശ് എന്ന ഹണി പട്ടേൽ, ആകാശ് പേട്ടൽ, വിനോദ് പട്ടേൽ എന്നിവർക്കെതിരെ എസ്.സി/എസ്.ടി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പ്രതികൾ വീട്ടിലെത്തി മർദ്ദിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായാണ് പരാതി. ആക്രമണം തടയാൻ ശ്രമിച്ച ഭർതൃമാതാവിനെയും മർദ്ദിച്ചു.
പരാതിക്കാരിയുടെ ഭർത്താവ് ബൈജ്നാഥ് അഹിർവാർ ഛതർപൂരിലെ ബന്ദർഗഢിൽ കൂലിപ്പണിക്കാരനായി ജോലി ചെയ്യുകയാണ്. പ്രതികളിൽ ഒരാൾ ഇയാളെ ഒരു ദിവസം ജോലിക്ക് വിളിച്ചു. അസുഖമായതിനാൽ വിസമ്മതിച്ചു. തുടർന്ന് ഇയാളെ മർദ്ദിക്കുകയും ഗ്രാമത്തിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതിലും കലിയടങ്ങാത്ത പ്രതികൾ ഇയാളുടെ വീട്ടിലെത്തിയ അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ ആക്രമിക്കുകയായിരുന്നു. പൊലീസിൽ പരാതിപ്പെടരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വീട്ടിൽ കാവലിന് ആളുകളെ ഏർപ്പാടാക്കിയാണ് അവർ പോയത്. സംഭവം ഗ്രാമത്തിൽ വലിയ ഭീതി പരത്തി.
വിവരമറിഞ്ഞ രാജ്നഗർ പൊലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുേപായാണ് കേസെടുത്തത്. പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുടുംബത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.