സ്ത്രീധനം നൽകിയില്ല; ഭർത്താവ് ഭാര്യയുടെ വൃക്ക വിറ്റു

മുർഷിദാബാദ്: സ്ത്രീധനം നൽകാത്തതിന് ഭർത്താവ് ഭാര്യ അറിയാതെ അവരുടെ വൃക്ക വിൽപന നടത്തി. പശ്ചിമ ബംഗാളിൽ നടന്ന സംഭവത്തിൽ യുവതിയുടെ ഭർത്താവിനെയും ഇയാളുടെ സഹോദരനയെും പൊലീസ് അറസ്റ്റ് ചെയ്തു. 

28കാരിയായ റിതാ സർക്കാർ എന്ന യുവതിയുടെ വൃക്കയാണ് അവരെ കബളിപ്പിച്ച് ഭർത്താവ് വിറ്റത്. രണ്ട് ലക്ഷം രൂപയാണ് ഭർത്താവ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ യുവതിയുടെ കുടുംബത്തിന് ഈ തുക നൽകാനായില്ല. ഇക്കാര്യം പറഞ്ഞ് ഇയാൾ ഭാര്യയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. 

ഇതിനിടെ രണ്ട് വർഷത്തോളം യുവതിക്ക് വിട്ടുമാറാത്ത വയറുവേദനയുണ്ടായി. തുടർന്ന് ഭർത്താവ്  കൊൽക്കത്തയിലെ സ്വകാര്യ നഴ്ശിങ് ഹോമിൽ ഭാര്യയെ പ്രവേശിപ്പിച്ചു. വയറിനകത്തെ അപ്പൻഡിക്സ് നീക്കം ചെയ്താൽ സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ നിർദേശിച്ചതനുസരിച്ചാണ് യുവതി ശസ്ത്രക്രിയക്ക് സമ്മതിച്ചത്.

ശസ്ത്രക്രിയ നടത്തിയ വിവരം മറ്റാരോടും പറയരുതെന്ന് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആശുപത്രി വാസത്തിന് ശേഷവും വയറ് വേദന യുവതിയെ വിട്ട്പോയില്ല. ഇതേതുടർന്ന് വീണ്ടും പരിശോധനക്കായി ആശുപത്രിയിൽ പോകണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് തയ്യാറായില്ല.

ഇതിനിടെ റിതയുടെ മാതാപിതാക്കൾ അവരെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോഴാണ് വലതു വൃക്ക നഷ്ടപ്പെട്ടതായി ഡോക്ടർമാർ കണ്ടെത്തിയത്. തുടർന്നാണ് റിത പൊലീസിൽ പരാതിപ്പെട്ടു. ചത്തീസ് ഗഢിലെ ഒരു വ്യാപാരിക്കാണ് വൃക്ക വിറ്റതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ കൊൽക്കത്തയിലെ ആശുപത്രിയിൽ മുർഷിദാബാദ് പൊലീസ് റെയ്ഡ് നടത്തി.

Tags:    
News Summary - Husband sell woman’s kidney for not meeting dowry demand -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.