ക്ഷേത്രത്തിന്റെ മുറ്റത്ത് വാഹനപൂജക്കെത്തിച്ച 'വാഹനം' കണ്ട് ആദ്യം തൊഴാനെത്തിയവർ ഒന്നമ്പരന്നു. മറ്റൊന്നുമല്ല, ഒരു വലിയ ഹെലികോപ്ടർ. തെലങ്കാനയിലാണ് സംഭവം. വ്യവസായിയായ ബോയിൻപള്ളി ശ്രീനിവാസ് റാവു ആണ് താൻ പുതിയതായി വാങ്ങിയ ഹെലികോപ്ടറുമായി വാഹന പൂജക്കെത്തിയത്.
ഇന്ത്യയിൽ അതിവേഗം വളർന്നുവരുന്ന ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ പ്രതിമ ഗ്രൂപ്പിന്റെ ഉടമയാണ് ബോയിൻപള്ളി ശ്രീനിവാസ് റാവു. ഹൈദരാബാദിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള യാദാദ്രിയിലെ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലേക്കാണ് പ്രത്യേക പൂജക്കായി എയർബസ് ACH-135എത്തിയത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഹെലികോപ്ടറിൽ അദ്ദേഹത്തോടൊപ്പം പൂജക്ക് വന്നിരുന്നു. മൂന്ന് പുരോഹിതർ ചേർന്ന് പൂജകൾ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.