ഹൈദരാബാദ്​ ഏറ്റുമുട്ടൽ: പൊലീസിന്​ മധുരവും ജയ്​ വിളിയും VIDEO

ഹൈദരാബാദ്​: വ​നി​ത ​വെ​റ്റ​റി​ന​റി ഡോ​ക്​​ട​റെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത് തീ കൊളുത്തി കൊന്നവരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പൊലീസ് നടപടിയെ അഭിനന്ദിച്ച്​ ജനങ്ങൾ. വാർത്ത അറിഞ്ഞ്​ തടിച്ച്​ കൂടിയ ജനങ്ങൾ പൊലീസിന്​ അഭിവാദ്യമർപ്പിച്ച്​ മുദ്രാവാക്യം വിളിക്കുകയും പടക്കം​ പൊട്ടിച്ച്​ ആഘോഷിക്കുകയും ചെയ്​തു.

കൊല്ലപ്പെട്ട ഡോക്​ടറുടെ ​ബന്ധുക്കളും പ്രദേശവാസികളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെത്തി മധുരം വിതരണം ചെയ്​തു. റോസാ പൂക്കൾ വിതറിയാണ്​ ജനങ്ങൾ പൊലീസ്​ ഉദ്യോഗസ്ഥരെ വരവേറ്റത്​. ​ആഹ്ലാദപ്രകടനവുമായി എത്തിയ ആൾക്കൂട്ടം പൊലീസുകാരെ തോളിലേറ്റി ജയ്​ വിളിച്ചു.

പൊലീസ്​ മേധാവിക്കും എസ്​.സി.പിക്കും ജയ്​ വിളിച്ചുകൊണ്ടാണ്​ ആഹ്ലാദ പ്രകടന റാലി നടത്തിയത്​. വനിതാ സംഘടനകളും പ്രകടനവുമായി തെരുവിലിറങ്ങി. ജാതി-മത രാഷ്​ട്രീയ വേർതിരിവില്ലാതെ കുറ്റവാളികൾക്കെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന്​ വിവിധ സംഘടനകൾ അറിയിച്ചു. പൊലീസിനും സർക്കാറിനും നന്ദിയറിക്കുന്നതായി ഡോക്​ടറുടെ കുടുംബം പ്രതികരിച്ചു.

വെറ്ററനറി ഡോക്ടറെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ തീകൊളുത്തിയ​ സംഭവത്തിൽ ജനരോഷം പടരുന്നതിനിടെയാണ്​ പ്രതിക​ൾ നാലുപേരെയും പൊലീസ്​ ഇന്ന്​ വെടിവെച്ച്​ കൊന്നത്​. ഡോക്​ട​െറ ​തീവെച്ചു കൊന്ന സ്ഥലത്ത്​ തെളിവെടുപ്പിനെത്തിച്ച പ്രതികളെ പുലർച്ചെ 3.30 ഓടെ പൊലീസ്​ വെടിവെച്ചുകൊല്ലുകയായിരുന്നു.

ലോറി ഡ്രൈ​വ​​റും മു​ഖ്യ​പ്ര​തിയുമായ ആ​രി​ഫ്​ (24), ലോ​റി ക്ലീ​ന​ർ​മാരായ ജോ​ലു ശി​വ (20), ജോ​ലു ന​വീ​ൻ (20), ചി​ന്ത​കു​ണ്ട ചെ​ന്ന​കേ​ശ​വ​ലു (20) എന്നിവരാണ്​ വെടിവെപ്പിൽ കൊല്ല​െപ്പട്ടത്​. തെളിവെടുപ്പിന്​ എത്തിച്ച പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്നും പ്രതികൾ ആക്രമിച്ചപ്പോൾ സ്വയംരക്ഷക്കായി വെടിയുതിർത്തുവെന്നുമാണ്​ പൊലീസ്​ ഭാഷ്യം.

വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​ണ്​ നാലംഗ സംഘം 25കാ​രി​യായ ഡോക്​ടറെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ന്ന​ശേ​ഷം ബ്ലാ​ങ്ക​റ്റി​ൽ പൊ​തി​ഞ്ഞ്​ തീ​കൊ​ളു​ത്തി​യ​ത്.

Tags:    
News Summary - Hyderabad encouter- : People celebrate and cheer for police - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.