ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ലക്ഷ്യമിട്ട് ഹൈദരാബാദിലെ തിരക്കേറിയ സ്ഥലങ്ങളിൽ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പോസ്റ്ററുകളിൽ ഒന്ന് ഇങ്ങനെയാണ്, 'മിസ്റ്റർ. പുടിന് ഇന്ത്യയിലേക്ക് സ്വാഗതം. ഒരു യുദ്ധവുമില്ലാതെ എങ്ങനെ സംസ്ഥാനങ്ങളിൽ അതിക്രമിച്ചുകയറാമെന്ന് ഞാൻ നിങ്ങളെ പഠിപ്പിക്കും. ട്വിറ്ററിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ടി.ആർ. എസിന്റെ സോഷ്യൽ മീഡിയ കൺവീനറായ വൈ. സതീഷ് റെഡ്ഡി എഴുതി, "മോട്ട ഭായ് പുടിനെ ഒരു രഹസ്യ പാഠം പഠിപ്പിക്കുന്നു!".
നേരത്തെ അമിത് ഷാ തെലങ്കാന സന്ദർശിച്ചപ്പോൾ ഹൈദരാബാദിൽ അദ്ദേഹത്തെ ലക്ഷ്യമിട്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഹൈദരാബാദ് ഇന്ത്യൻ യൂനിയന്റെ ഭാഗമായ ദിനാഘോഷത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്. എന്നാൽ, മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ഷായെ ക്ഷണിച്ചിരുന്നില്ല. സമാന്തര പരിപാടിയിലാണ് അമിത് ഷാ പങ്കെടുത്തത്.
കഴിഞ്ഞ മാസം, ഷാ സംസ്ഥാനത്തെത്തുന്നതിന് മുന്നോടിയായി, ഹൈദരാബാദിൽ 'തടിപാർകൗൺഹൈ' പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഹൈദരാബാദ് വിമോചന ദിനം എന്ന പേരിലാണ് രാഷ്ട്രീയലക്ഷ്യം മുൻനിർത്തി ബി.ജെ.പി ദിനാഘോഷം നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.