ഹൈദരാബാദ്: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ റോഡിലിറങ്ങുന്നവരെ ബോധവത്കരിക്കുന്നതിനായി ‘കൊറോണ വൈറസ്’ െഹൽമറ്റ് ധരിച്ച് ഹൈദരാബാദ് ട്രാഫിക് പൊലീസ്.
പൊലീസുകാർ കൊറോണ വൈറസിൻെറ ആകൃതിയിലുള്ള ഹെൽമറ്റ് ധരിച്ച് ബൈക്കുകളിൽ ബോധവൽക്കരണ കുറിപ്പുകളുമായി ഇറങ്ങിയത് വേറിട്ട പ്രതിരോധ പ്രവർത്തനമായി. ജനങ്ങളെ രോഗം പടരുന്നതിനെക്കുറിച്ച് ബോധവാൻമാരാക്കുന്നതിനും വീട്ടിലിരിക്കുന്നതിൻെറ പ്രാധാന്യം മനസിലാക്കിക്കുന്നതിനുമാണ് ഇത്തരത്തിൽ ‘കൊറോണ ഹെൽമറ്റ്’ ധരിച്ച് പുറത്തിറങ്ങിയതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ബംഗളൂരു ട്രാഫിക് പൊലീസ് റോഡിൽ കൊറോണ വൈറസിൻെറ ചിത്രം വരച്ച് ‘നിങ്ങൾ റോഡിലിറങ്ങിയാൽ ഞങ്ങൾ വീട്ടിലെത്തും’ എന്ന വരിയെഴുതിയത് ശ്രദ്ധയാകർഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.