ഹൈദരാബാദ്: വിദേശ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പ്രതിഷേധത്തെ തുടർന്ന് ഹൈദരാബാദ് സർവകലാശാലയിലെ പ്രഫസർ രവി രഞ്ജനെ സസ്പെൻഡ് ചെയ്തു.
ഹിന്ദി ഡിപ്പാർട്ട്‌മെന്റ് പ്രഫസർ വെള്ളിയാഴ്ച തായ്‌ലൻഡ് സ്വദേശിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് യു.ഒ.എച്ച് കാമ്പസിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രഫസറെ സസ്‌പെൻഡ് ചെയ്ത് വിദ്യാർഥിനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വിദ്യാർത്ഥികൾ സർവകലാശാലയുടെ പ്രധാന ഗേറ്റിന് മുന്നിൽ തടിച്ചുകൂടുകയായിരുന്നു. പെൺകുട്ടി കാമ്പസിന് സമീപമുള്ള പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.