ലോക ഹരിത നഗരമായി ഹൈദരാബാദ്; അവാർഡിന് അർഹത നേടിയ ഇന്ത്യയിലെ ഏക നഗരം

ഹൈദരാബാദ്: 2022ലെ ഓവർ ആൾ വേൾഡ് ഗ്രീൻ സിറ്റി അവാർഡ് നേടി ഹൈദരാബാദ്. 'ലിവിംഗ് ഗ്രീൻ ഫോർ ഇക്കണോമിക് റിക്കവറി ആൻഡ് ഇൻക്ലൂസീവ് ഗ്രോത്ത്' എന്ന വിഭാഗത്തിലും ഹൈദരാബാദ് അവാർഡ് നേടിയിട്ടുണ്ട്. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്‌സിന്റെതാണ് അവാർഡ്.

ആറ് കാറ്റഗറികളിലായാണ് അവാർഡ് നൽകുന്നത്. ഈ എല്ലാ വിഭാഗങ്ങളിലും വിജയിച്ചാണ് ഹൈദരാബാദ് ഓവർ ആൾ അവാർഡ് നേടിയത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം, അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ നഗരം ഹൈദരാബാദാണ്.

ഈ നേട്ടത്തിന് ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി ടീമിനെയും സ്‌പെഷ്യൽ ചീഫ് സെക്രട്ടറി അരവിന്ദ് കുമാറിനെയും നഗരവികസന മന്ത്രി കെ.ടി. രാമറാവു അഭിനന്ദിച്ചു.

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്‌സ് അവാർഡുകൾ നഗരത്തിന് ലഭിച്ചതിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു സന്തോഷം പ്രകടിപ്പിച്ചു. ഈ അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ തെലങ്കാനയുടെയും രാജ്യത്തിന്റെയും യശസ്സ് കൂടുതൽ ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു. ഹരിതഹരം, നഗരവികസന പദ്ധതികൾ സംസ്ഥാന സർക്കാർ ശക്തമായി നടപ്പാക്കുന്നു എന്നതിന്റെ തെളിവാണ് ഈ അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ. പദ്ധതികൾ നാടിന് ഹരിതഫലങ്ങൾ നൽകുന്നുവെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര അവാർഡുകൾക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം ഹൈദരാബാദ് ആണെന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Hyderabad Wins 'World Green City' Award, Only Indian City To Make The Cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.