'ഞാനും മനുഷ്യനാണ്, ദുഃഖവും വേദനയും തോന്നി'; ഗെഹ്ലോട്ടിന്റെ രാജ്യദ്രോഹി വിളിക്കെതിരെ സച്ചിൻ പൈലറ്റ്

രാജസ്ഥാൻ കോൺഗ്രസിൽ കുറച്ചുകാലമായി പൊട്ടിപ്പുറപ്പെട്ട ശീതയുദ്ധത്തിന് ഇനിയും അറുതിയായിട്ടില്ല എന്ന് തെളിയിച്ച് പ്രതികരണവുമായി സച്ചിൻ പൈലറ്റ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെ 'ഗദ്ദർ (രാജ്യദ്രോഹി)' എന്നും വഞ്ചകനെന്നും പരസ്യമായി വിളിച്ചതിൽ സങ്കടവും വേദനയും തോന്നിയെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. 'ഞാനൊരു രാഷ്ട്രീയക്കാരനാണ്. ഞാനും ഒരു മനുഷ്യനാണ്. എനിക്ക് സങ്കടവും വേദനയും തോന്നി. ഭൂതകാലത്തിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല' -എൻ.ഡി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സച്ചിൻ പൈലറ്റ് പറഞ്ഞു.

'പൊതുജീവിതത്തിൽ ഞാൻ മാന്യത കാത്തുസൂക്ഷിക്കുന്നു. എന്നാൽ മുന്നോട്ട് പോകണം. ഒപ്പം എനിക്ക് ഒരു ദൗത്യവുമുണ്ട്. ഞങ്ങൾക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചയാളാണ് അദ്ദേഹം' -സച്ചിൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം, എൻ.ഡി ടി.വിക്ക് തന്നെ നൽകിയ അഭിമുഖത്തിലായിരുന്നു ഗെഹ്ലോട്ട് സച്ചിൻ പൈലറ്റിനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ചത്. 'രാജ്യദ്രോഹിക്ക് മുഖ്യമന്ത്രിയാകാൻ കഴിയില്ല. ഹൈ കമാൻഡിന് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ കഴിയില്ല. അയാൾ പാർട്ടിയെ ഒറ്റിക്കൊടുത്തു. വഞ്ചകനാണ്' -അഭിമുഖത്തിൽ ഗെഹ്ലോട്ട് പറഞ്ഞു.

Tags:    
News Summary - "I Am Also Human, Did Feel Sad And Hurt": Sachin Pilot On "Gaddar" Jibe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.