മുതിർന്ന നേതാവ് യശ്വന്ത് സിൻഹ ബി.ജെ.പി വിട്ടു

പാറ്റ്ന: മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ ബി.ജെ.പി വിട്ടു. കുറേനാളുകളായി ദേശീയ നേതൃത്വത്തോട് നിലനിന്ന കടുത്ത വിയോജിപ്പാണ് പാർട്ടി വിടുന്നതിന് വഴിവെച്ചത്. നിലവിൽ പാർട്ടി ദേശീയ നിർവാഹകസമിതിയംഗമാണ്. ജനാധിപത്യം സംരക്ഷിക്കാനാണ് രാജി വെച്ചതെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. മോദിയുടെ ഭരണത്തിൽ ജനാധിപത്യത്തിന് ഭീഷണിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവർക്കെതിരെ സ്ഥിരം വിമശകനായിരുന്നു പാർട്ടിയിൽ അദ്വാനി പക്ഷക്കാരാനായ യ​ശ്വ​ന്ത്​ സി​ൻ​ഹ. ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ നി​രോ​ധി​ച്ച മോ​ദി​യു​ടെ ന​ട​പ​ടി​യെ മു​ഹ​മ്മ​ദ്​ ബി​ൻ തു​ഗ്ല​ക്കു​മാ​യി ഉ​പ​മി​ച്ച് നടത്തിയ​ സി​ൻ​ഹയുടെ പ്രസ്താവന വിവാദമായിരുന്നു. വീ​ണ്ടു​ വി​ചാ​രം കൂ​ടാ​തെ ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ന​ട​പ്പാ​ക്കി​യ കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി​യെ ത​ൽ​സ്​​ഥാ​ന​ത്തു ​നി​ന്ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അ​മി​ത്​ ഷാ​യു​ടെ മ​ക​ൻ ജ​യ്​ ഷാ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ രൂക്ഷ വിമർശനമാണ് സിൻഹ നടത്തിയത്. ജ​യ്​ ഷാ​ക്കെതിരേ അ​ന്വേ​ഷ​ണ​ത്തി​ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന്​ യ​ശ്വ​ന്ത്​ സി​ൻ​ഹ ആ​വ​ശ്യ​പ്പെ​ട്ടത്. 

1937 ജൂ​ൺ 11ന്​ ​പ​ട്​​ന​യി​ലാ​ണ്​​ യശ്വന്ത് സിൻഹയുടെ ജ​ന​നം. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ മാ​സ്​​റ്റ​ർ ബി​രു​ദ​മെ​ടു​ത്ത ശേ​ഷം പ​ട്​​ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​നാ​യി. പി​ന്നീ​ട്​ സി​വി​ൽ സ​ർ​വി​സി​ലേ​ക്ക്​ തി​രി​ഞ്ഞു. 1960ൽ ​കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി സ​ന്താ​ൽ പ​ർ​ഗാ​ന​യി​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി ത​ു​ട​ങ്ങി​യ ഒൗ​ദ്യോ​ഗി​ക​വൃ​ത്തി ജ​ർ​മ​നി​​യി​ലെ സ്​​ഥാ​ന​പ​തി ഉ​ദ്യോ​ഗ​വും ക​ട​ന്ന്​ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി സ്​​ഥാ​ന​ങ്ങ​ൾ വ​രെ തു​ട​ർ​ന്നു. ഇ​ന്ദ്ര​പ്ര​സ്​​ഥ​ത്തി​ലെ അ​ധി​കാ​ര​ത്തി​​​​​​​െൻറ ഇ​ട​നാ​ഴി​ക​ക​ൾ പ​രി​ച​യി​ച്ച​തോ​ടെ രാ​ഷ്​​ട്രീ​യ​ത്തി​ൽ പ്രവേശിക്കാൻ സിൻഹ തീരുമാനിച്ചു.

1984ൽ ​സി​വി​ൽ സ​ർ​വി​സി​ൽ​ നി​ന്ന്​ വോ​ള​ൻ​റ​റി റി​ട്ട​യ​ർ​മെന്‍റ്​ വാ​ങ്ങി. വ​ല​തു​കാ​ൽ വെ​ച്ച്​ ഇ​റ​ങ്ങി​യ​ത്​ ജ​ന​ത പാ​ർ​ട്ടി​യി​ലേ​ക്ക്. ഉ​ന്ന​ത​സ്​​ഥാ​നീ​യ​നാ​യ അ​തി​ഥി​യെ ര​ണ്ടു കൊ​ല്ലം​ കൊ​ണ്ട്​ പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക്കി. ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ സീ​റ്റും കി​ട്ടി. ജ​ന​ത പാ​ർ​ട്ടി​യി​ൽ ​നി​ന്ന്​ ജ​ന​താ​ദ​ൾ ഉ​ണ്ടാ​യ​പ്പോ​ൾ അ​വി​ടെ ജ​നറൽ സെ​ക്ര​ട്ട​റി​യാ​യി. അ​ങ്ങ​നെ വി.​പി. സി​ങ്​ ഗ​വ​ൺ​മെന്‍റി​നെ മ​റി​ച്ചി​ട്ട്​ രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​റി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി​യ​പ്പോ​ൾ ധ​ന​മ​ന്ത്രി സ്​​ഥാ​നം തേ​ടി​ വ​ന്ന​ത്​ യ​ശ്വ​ന്ത്​ സി​ൻ​ഹ​യെ ആണ്.

പി​ന്നീ​ട് നടത്തിയ മ​ല​ക്കം​മ​റി​ച്ചി​ലി​ൽ ബി.​ജെ.​പി​യി​ലെത്തി. 1998ൽ ​വാ​ജ്​​പേ​യി മ​ന്ത്രി​സ​ഭ​യി​ൽ വീ​ണ്ടും മ​ന്ത്രി. വ​കു​പ്പ്​ ധ​നം ത​ന്നെ ചോ​ദി​ച്ച​പ്പോ​ൾ വാ​ജ്​​പേ​യി പൂ​ർ​ണ​വി​ശ്വാ​സ​ത്തോ​ടെ ഏ​ൽ​പി​ച്ചപു. 2002ൽ ​വി​ദേ​ശകാര്യ ​മ​ന്ത്രി. എ​ന്നാ​ൽ, അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ന്തം മ​ണ്ഡ​ലമായ ഹ​സാ​രി​ബാ​ഗി​ൽ പ​രാ​ജ​യപ്പെട്ടു. തൊ​ട്ട​ടു​ത്ത വ​ർ​ഷം പാ​ർ​ട്ടി രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ച്ചു. തുടർന്ന് പാ​ർ​ട്ടി ഉ​പാ​ധ്യ​ക്ഷ​സ്​​ഥാ​നവും ലഭിച്ചു. അങ്ങനെ പാ​ർ​ട്ടി​യി​ലും ഭ​ര​ണ​ത്തി​ലും ഒ​രു ​പോ​ലെ പ​യ​റ്റി​ത്തെ​ളി​ഞ്ഞ നേതാവായി മാറി​ യ​ശ്വ​ന്ത് സിൻഹ.

Tags:    
News Summary - I am ending all ties with the BJP: Former Finance Minister Yashwant Sinha -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.