ബംഗളൂരു: മാധ്യമപ്രവർത്തകയും സാമൂഹികപ്രവർത്തകയുമായ ഗൗരി ലേങ്കഷിെൻറ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിൽ പടുകൂറ്റൻ പ്രതിഷേധറാലി. ‘ഗൗരി ലേങ്കഷ് കൊലപാതകവിരുദ്ധ പോരാട്ട സമിതി’യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധറാലിയിലും ദേശീയ കൺവെൻഷനിലും പതിനായിരങ്ങൾ പെങ്കടുത്തു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ എഴുത്തുകാരും മാധ്യമപ്രവർത്തകരും പുരോഗമനവാദികളും സാമൂഹികപ്രവർത്തകരും റാലിയിൽ ഒരേ ശബ്ദത്തിൽ അണിനിരന്നു. ‘ഞാനും ഗൗരി, നീയും ഗൗരി, നമ്മളെല്ലാം ഗൗരി..’ എന്ന മുദ്രാവാക്യം ബംഗളൂരുവിെൻറ തെരുവിൽ ഉച്ചത്തിലുയർന്നു. പോരാട്ടഗാനങ്ങളും തെരുവ് അവതരണങ്ങളും വരയും പ്രതിഷേധത്തിെൻറ ഭാഗമായി. ഗൗരിയുടെ കൊലപാതകക്കേസിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ഉൗർജിതമാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ഗൗരിയുടെ കൊലപാതകം സംഘ്പരിവാർ ആഘോഷിക്കുകയാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ആശയപരമായ വ്യത്യാസങ്ങളുടെ പേരിലാണ് കൊലപാതകം നടന്നതെന്നും അന്വേഷണം ആ വഴിക്കുതന്നെ മുന്നോട്ടുകൊണ്ടുപോകണമെന്നും കൺവെൻഷൻ പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.
രാവിലെ പത്തരയോടെ ക്രാന്തിവീര സെങ്കാള്ളി രായണ്ണ റെയിൽേവ സ്റ്റേഷൻ പരിസരത്തുനിന്നാരംഭിച്ച ബഹുജനറാലിയിൽ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളുടെ സംഘങ്ങളും അണിചേർന്ന് പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക് വഴി മൈതാനത്തേക്ക് ഒഴുകി. സാമൂഹിക പ്രവർത്തകരായ മേധ പട്കർ, കവിത കൃഷ്ണൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. സി.പി.എം, കർണാടക ജനശക്തി, രാജ്യ റെയ്ത്ത സംഘ, ആം ആദ്മി പാർട്ടി, വെൽഫെയർ പാർട്ടി, എസ്.ഡി.പി.െഎ, കെ.എം.സി.സി തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ വിവിധ സംഘടനകൾ പ്രകടനത്തിൽ അണിചേർന്നു.
സെൻട്രൽ കോളജ് മൈതാനത്ത് നടന്ന കൺവെൻഷനിൽ ‘ഗൗരി ലേങ്കഷ് പത്രികെ’യുടെ ഗൗരി അനുസ്മരണ പതിപ്പ് സ്വാതന്ത്ര്യ സമരസേനാനി ദൊരൈസാമി പ്രകാശനം ചെയ്തു. ‘എെൻറ ശബ്ദം ഇല്ലാതാക്കാനാവില്ല’ എന്ന മുഖക്കുറിപ്പോടെയാണ് ഗൗരിക്ക് ശേഷമുള്ള ‘ഗൗരി ലേങ്കഷ് പത്രികെ’യുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹിക പ്രവർത്തക മേധ പട്കർ, പത്രപ്രവർത്തകരായ പി. സായ്നാഥ്, സാഗരിക ഘോഷ്, പൗരാവകാശപ്രവർത്തകരായ ടീസ്റ്റ സെറ്റൽവാദ്, കവിത കൃഷ്ണൻ, ജിഗ്നേഷ് മേവാനി, അഡ്വ. പ്രശാന്ത് ഭൂഷൺ, പ്രകാശ് റായ്, ഗൗരിയുടെ അമ്മ ഇന്ദിര ലേങ്കഷ്, സഹോദരങ്ങളായ കവിത, ഇന്ദ്രജിത് തുടങ്ങിയവരും വിവിധ സമുദായനേതാക്കളും കൺവെൻഷനിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.