റായ്ബറേലിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് എന്നിവർ

രാഹുലിനെ റായ്ബറേലിക്ക് കൈമാറുന്നു; സ്വന്തമായി കരുതണമെന്നും വോട്ടർമാരോട് സോണിയ

റായ്ബറേലി: മകൻ രാഹുൽ ഗാന്ധിയെ റായ് ബറേലിയിലെ ജനങ്ങൾക്ക് കൈമാറുകയാണെന്നും അദ്ദേഹം നിരാശപ്പെടുത്തില്ലെന്നും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. എനിക്കുള്ളതെല്ലാം നിങ്ങൾ നൽകിയതാണ്. എന്നെ നിങ്ങളുടെ സ്വന്തമായാണ് കണക്കാക്കിയത്. അതുപോലെ രാഹുലിനെയും സ്വന്തമായി കരുതണമെന്നും അവർ പറഞ്ഞു.

റായ് ബറേലിയിലെ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് സോണിയ വികാരനിർഭരയായി വോട്ടർമാർക്ക് നന്ദി പറഞ്ഞത്. എല്ലാവരെയും ബഹുമാനിക്കാനും പാവപ്പെട്ടവരെ സഹായിക്കാനും അനീതിക്കെതിരെ പോരാടാനും ഇന്ദിര ഗാന്ധിയും റായ്ബറേലിയിലെ ജനങ്ങളും എന്നെ പഠിപ്പിച്ച പാഠങ്ങൾ തന്നെയാണ് രാഹുലിനെയും പ്രിയങ്കയെയും ഞാൻ പഠിപ്പിച്ചത്. ഭയപ്പെടേണ്ടെന്നും കാരണം അവരുടെ സമരത്തിന്റെയും പാരമ്പര്യത്തിന്റെയും വേരുകൾ വളരെ ആഴത്തിലുള്ളതാണെന്നും പഠിപ്പിച്ചു.

എം.പിയായി 20 വർഷം സേവിക്കാൻ നിങ്ങൾ തന്ന അവസരമാണ് എന്റെ ഏറ്റവും വലിയ സ്വത്തെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. പ്രിയങ്ക ഗാന്ധി, സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, മറ്റ് മുതിർന്ന കോൺഗ്രസ്, എസ്.പി നേതാക്കളും റാലിയിൽ പങ്കെടുത്തു.

Tags:    
News Summary - I am handing over my son Rahul to you; he won't disappoint -Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.