അഹ്മദാബാദ്: ബി.ജെ.പിയെ തുരത്താനുള്ള ധീരമായ ദൗത്യത്തിന്റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിക്ക് വേണ്ടിയല്ല വന്നതെന്നും ഇന്ത്യയെ നമ്പർ വൺ രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും കെജ്രിവാൾ വ്യക്തമാക്കി. കെജ്രിവാൾ അഞ്ചാം തവണയാണ് ഗുജറാത്ത് സന്ദർശിക്കുന്നത്. ഈ വർഷം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.എ.പിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം സന്ദർശനത്തിന് എത്തിയത്.
മദ്യവിൽപ്പന നയത്തിന്റെ പേരിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെയും അദ്ദേഹം ന്യായീകരിച്ചു.
"മനീഷ് സിസോദിയയെ മൂന്ന് നാല് ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്ന് ഞാൻ കേൾക്കുന്നു. ആർക്കറിയാം, എന്നെയും അറസ്റ്റ് ചെയ്തേക്കാം. ഇതെല്ലാം ഗുജറാത്ത് തിരഞ്ഞെടുപ്പിന് വേണ്ടിയാണ് ചെയ്യുന്നത്," കെജ്രിവാൾ ആരോപിച്ചു. സിസോദിയയും കെജ്രിവാളിനൊപ്പമുണ്ടായിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കെജ്‍രിവാൾ ആയിരിക്കും മോദിയുടെ മുഖ്യ എതിരാളിയെന്ന് നേരത്തേ സിസോദിയ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.