ന്യൂഡൽഹി: എയർ ഇന്ത്യ മാനേജറെ ചെരുപ്പൂരിയടിച്ച സംഭവത്തിൽ ധൈര്യമുണ്ടെങ്കിൽ ഡൽഹി പൊലീസ് തന്നെ അറസ്റ്റു ചെയ്യട്ടെയെന്ന് ശിവസേന എം.പി രവീന്ദ്ര ഗെയിക്വാദ്. എയർ ഇന്ത്യ മാനേജർ ശിവകുമാറിനോട് മാപ്പു പറയില്ല. തന്നെ അപമാനിച്ചതിനാൽ മാനേജർ തന്നോടു മാപ്പു പറയണം. 60കാരനായ അദ്ദേഹം പെരുമാറാൻ പഠിക്കണമെന്നും രവീന്ദ്ര ഗെയിക്വാദ് പറഞ്ഞു.
സംഭവത്തിൽ എയർ ഇന്ത്യ പരാതി നൽകിയിരുന്നു. എന്നാൽ ശിവസേനയുടെ പിന്തുണ തനിക്കൊപ്പമുണ്ട്. കേസിലോ അറസ്റ്റിലോ ഭയമില്ലെന്നും ഗെയിക്വാദ് മാധ്യമങ്ങളോട് തുറന്നടിച്ചു.
സംഭവത്തെ തുടർന്ന് എയർ ഇന്ത്യ കരിമ്പട്ടികയിൽ പെടുത്തിയ എം.പിക്ക് ഇനിമുതൽ എയർ ഇന്ത്യ വിമാനങ്ങളിൽ സഞ്ചരിക്കാനാവില്ല. എന്നാൽ ഡൽഹിയിൽ നിന്ന് തിരിച്ച് പൂണെയിലേക്കും എയർ ഇന്ത്യ സർവീസിൽ തന്നെയാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളതെന്നും അത് റദ്ദാക്കി മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യില്ലെന്നും ഗെയിക് വാദ് വ്യക്തമാക്കി.
കഴിഞ്ഞ രാവിലെ പൂണെയിൽ നിന്നും ഡൽഹയിലേക്ക് തിരിച്ച വിമാനത്തിലാണ് ഗെയിക്വാദ് എയർ ഇന്ത്യ മാനേജറെ മർദിച്ചത്. ബിസിനസ് കളാസ് ടിക്കറ്റ് അനുവദിച്ചില്ല എന്നാരോപിച്ചായിരുന്നു ഗെയിക്വാദിെൻറ മർദനം. എന്നാൽ വിമാനത്തിൽ ഇകണോമിക് കളാസ് മാത്രമാണുള്ളതെന്ന് നേരത്തെ അറിയിച്ചിരുന്നതായി ജീവനക്കാരൻ വ്യക്തമായി. തുടർന്ന് ഇയാളുമായി തർക്കിക്കുകയും രോഷാകുലനായ എം.പി ചെരുപ്പൂരി നിരവധി തവണ മർദിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.