ന്യൂഡൽഹി: തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനങ്ങളെ സേവിച്ചാൽ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ മൻ കി ബാത്തിെൻറ 83ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന മുന്നേറ്റത്തിൽ ഇന്ത്യ വഴിത്തിരിവിലാണെന്നും നമ്മുടെ യുവാക്കൾ തൊഴിലന്വേഷകർ എന്നതിനപ്പുറം തൊഴിൽ ദാതാക്കളായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് നിലവിൽ എഴുപതിലേറെ യൂണികോൺ സ്‌റ്റാർട്ടപ്പുകൾ ഉണ്ട്. ഒരു ബില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്‌റ്റാർട്ടപ്പുകളാണിവ. യുവജനങ്ങളുള്ള രാജ്യങ്ങൾക്ക് മൂന്ന് സ്വഭാവസവിശേഷതകളുണ്ട്: ആശയങ്ങൾ, നൂതനത്വം, റിസ്ക് ഏറ്റെടുത്ത് നടപ്പാക്കാനുള്ള കഴിവ് എന്നിവയാണത് -മോദി പറഞ്ഞു.
'ഡിസംബറിലാണ് നാം നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കുന്നത്. 1971ലെ യുദ്ധത്തിൽ പാകിസ്‌ഥാനെതിരെ നേടിയ മഹത്തായ യുദ്ധവിജയത്തിെൻറ സുവർണജൂബിലി ഡിസംബർ 16ന് നാം ആചരിക്കും. ഇന്ത്യൻ സൈനികരുടെ പ്രവർത്തനങ്ങളെ സ്‌മരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതും പരിസ്‌ഥിതി സൗഹൃദവുമായ ജീവിതരീതി തിരഞ്ഞെടുക്കേണ്ടതും അത്യന്താപേക്ഷിതമാണ്. കോവിഡ് -19 മഹാമാരി ഇതുവരെ അവസാനിച്ചിട്ടില്ല. എല്ലാവരും ജാഗ്രത പാലിക്കുന്നത് തുടരണം' -പ്രധാനമന്ത്രി വ്യക്‌തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.