ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തു നിന്ന് വിരമിച്ച് ആഴ്ചകൾക്കുള്ളിൽ രാജ്യത്തെ അസഹിഷ്ണുതക്കെതിെര പ്രണബ് മുഖർജി. അസഹിഷ്ണുതയുള്ള ഇന്ത്യയെ തനിക്ക് മനസിലാക്കാൻ കഴിഞ്ഞിെല്ലന്ന് പ്രണബ് മുഖർജി പറഞ്ഞു.
ഭിന്നാഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്ന ഇന്ത്യയെ മനസിലാക്കാൻ തനിക്ക് കഴിയും. എന്നാൽ അസഹിഷ്ണുതയുള്ള ഇന്ത്യയെ ഉൾെക്കാള്ളാൻ തനിക്കായില്ലെന്ന് പ്രണബ് മുഖർജി വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് നേതാവും ചരിത്ര കാരനുമായ സുഗത ബോസിെൻറ ‘ദി നാഷൻ ഏസ് മദർ ആൻറ് അദർ വിഷൻസ് ഒാഫ് നാഷൻഹുഡ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം ആഗ്രഹിക്കുന്ന തരത്തിലുള്ള രാജ്യം നിർമിക്കണമെങ്കിൽ ആരോഗ്യകരമായ സംവാദം നടക്കണമെന്ന് പ്രണബ് മുഖർജി ഉൗന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.