കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള സമീപനത്തിൽ മാറ്റം വരുത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. താൻ മോദിയെ അനുകൂലിക്കുന്നതായും അമിത് ഷാക്ക് എതിരാണെന്നുമാണ് മമതയുടെ പുതിയ നിലപാട്.
പ്രധാനമന്ത്രിയെ താൻ അനുകൂലിക്കുന്നു. ഞാൻ എന്തിന് അദ്ദേഹത്തിനെ വിമർശിക്കണം. പ്രധാനമന്ത്രിയുടെ നടപടികൾ തിരുത്തേണ്ടത് ബി.ജെ.പി നേതൃത്വമാണെന്നും മമത പറഞ്ഞു. എൻ.ഡി.എ സർക്കാറിെൻറ ഭരണത്തിൽ നിരന്തരമായി ഇടപെടുന്നത് അമിത് ഷായാണെന്നും മമത കുറ്റപ്പെടുത്തി.
മുൻ ബി.ജെ.പി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ മമത പ്രകീർത്തിച്ചു. വാജ്പേയ് നല്ല പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിെൻറ ഭരണകാലത്ത് ഇത്രത്തോളം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലു. വാജ്പേയ് നിഷ്പക്ഷമായി പ്രവർത്തിച്ചിരുന്നുവെന്നും മമത പറഞ്ഞു. നോട്ട് നിരോധനം, ജി.എസ്.ടി ഉൾപ്പടെയുള്ള എൻ.ഡി.എ സർക്കാറിെൻറ പരിഷ്കാരങ്ങൾക്കെതിരെ മമത ബാനർജി ശക്തമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.