ഫ്ലോറിഡ: കോവിഡ് നെഗറ്റീവായ ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങിയ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രചരണം പുനരാരംഭിച്ചു. ഫ്ലോറിഡയിൽ നടന്ന റാലിയിൽ വളരെ ആവേശഭരിതനായാണ് ട്രംപ് പെങ്കടുത്തത്. 'നിങ്ങളുടെ പ്രാർഥന കാരണം ഞാൻ വളരെയധികം ഉൗർജ്ജസ്വലനാണ്. നിങ്ങളുടെ പിന്തുണ വിനീതമായി സ്വീകരിക്കുന്നു'ഒർലാൻഡോ സാൻഫോർഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഒൗട്ട്‌ഡോർ റാലിയിൽ ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാർഥിയായ എതിരാളി ജോ ബൈഡനെതിരെയും ട്രംപ് ആക്രമണം അഴിച്ചുവിട്ടു. 'ഇപ്പോൾ അവർ പറയുന്നു എനിക്ക് രോഗപ്രതിരോധ ശേഷിയില്ലെന്ന്. എനിക്ക് വളരെയധികം ശക്തിലഭിച്ചതായി തോന്നുന്നു. ഞാൻ നിങ്ങളിലേക്ക് വരാൻ ആഗ്രഹിക്കുന്നു. നിങ്ങളിലുള്ള എല്ലാവരെയും ഞാൻ ചുംബിക്കും. ഞാൻ ആൺകുട്ടികളെയും സുന്ദരികളായ സ്ത്രീകളെയും - എല്ലാവരേയും ചുംബിക്കും'-ട്രംപ് പറഞ്ഞു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിർണായകമായ സ്വിംഗ് സ്റ്റേറ്റ് എന്നറിയെപ്പടുന്ന സംസ്ഥാനമാണ് ഫ്ലോറിഡ. കഴിഞ്ഞ മാസം നടന്ന അഭിപ്രായ വോെട്ടടുപ്പിൽ ബൈഡൻ ജനപ്രീതിയിൽ മുന്നിലാണ്. 2016 ൽ നേരിയ ഭൂരിപക്ഷം ട്രംപിന് ഇവിടെ ലഭിച്ചിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം കൺവെൻഷനുകളെ യുഎസിലെ മുൻനിര പകർച്ചവ്യാധി വിദഗ്ധനായ ആൻറണി ഫൗസി തിങ്കളാഴ്ച സിഎൻഎന് നൽകിയ അഭിമുഖത്തിൽ വിമർശിച്ചിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് ട്രംപ് തെൻറ പൊതുപരിപാടികളുമായി മുന്നോട്ട് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.