‘ഞാൻ എന്നെ മാത്രം പ്രണയിക്കുന്ന ദിനം’

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്റ് മ​​ന്ദി​രം ​പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് ‘ഞാ​ൻ എ​ന്നെ മാ​ത്രം പ്ര​ണ​യി​ക്കു​ന്ന ദി​ന’​ത്തി​ന് തു​ല്യ​മാ​ണെ​ന്ന പ​രി​ഹാ​സ​വു​മാ​യി തൃ​ണ​മൂ​ൽ നേ​താ​വ് ഡെ​റ​ക് ഒ​ബ്രി​യ​ൻ.

ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ർ​ഷ​മാ​യി സ​ഭ​യെ എ​​ങ്ങ​നെ​യാ​ണ് ഈ ​സ​ർ​ക്കാ​ർ അ​പ​മാ​നി​ക്കു​ന്ന​തെ​ന്ന് ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്റി​ൽ ഒ​റ്റ ചോ​ദ്യ​ത്തി​നും പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞി​ട്ടി​ല്ല.

10 ബി​ല്ലു​ക​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണ് പാ​ർ​ല​മെ​ന്റ​റി സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പാ​ർ​ല​മെ​ന്റി​ൽ എ​ട്ടു സെ​ഷ​നു​ക​ൾ നി​ശ്ചി​ത തീ​യ​തി​ക്ക് മു​ന്നേ പി​രി​യു​ക​യാ​യി​രു​ന്നു.

ബി​ല്ലു​ക​ളി​ന്മേ​ൽ വോ​ട്ടു ചെ​യ്യാ​നു​ള്ള പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. നാ​ലു വ​ർ​ഷ​മാ​യി ലോ​ക്സ​ഭ​യി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റി​ല്ല. പാ​ർ​ല​മെ​ന്റ​റി ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​ത് ഇ​നി​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - I only love myself day: TMC leader Derek O'Brien's dig at PM Modi over Parliament building inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.